പെഷാവര്‍: തെക്കു പടിഞ്ഞാറന്‍ പാകിസ്താനിലെ ബലൂചിസ്താനില്‍ നബിദിനാഘോഷ റാലിക്കിടെ യുണ്ടായ സ്‌ഫോടനത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടു. ചാവേറാക്രമണമാണെന്നാണ് റിപ്പോര്‍ട്ട്. 50 ലേറെ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബലൂചിസ്താനിലെ മസ്തൂങ്ങിലെ മസ്ജിദിന് സമീപമാണ് സ്‌ഫോടനം നടന്നത്. 52 പേര്‍ കൊല്ലപ്പെട്ടതായും 58 പേര്‍ക്ക് പരുക്കേറ്റതായും ജില്ലാ ആരോഗ്യ വകുപ്പ് മേധാവി പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് നവാസ് ഗിഷ്‌കോരിയുടെ വാഹനത്തിനരികെ വെച്ചാണ് ചാവേര്‍ പൊട്ടിത്തെറിച്ചതെന്ന് മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ആക്രമണത്തില്‍ നവാസ് ഗിഷ്‌കോരി കൊല്ലപ്പെട്ടു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ചിലരുടെ പരിക്ക് ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ഭീകരാക്രമണമാണെന്ന് പാക് ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രവാചകന്റെ ജന്‍മദിനം ആഘോഷിച്ച നിരപരാധികളായ ആളുകള്‍ക്കു നേരെ ഇത്തരത്തിലൊരു ആക്രമണം നടത്തിയവര്‍ ഭീരുക്കളാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
Comments are closed for this post.