തൃശൂര്‍: കനോലി കനാലിലെ കരിക്കൊടി ചിറക്കെട്ടിനടുത്ത് കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെ മുങ്ങി അവശനിലയിലായ യുവാവ് ആശുപത്രിയില്‍ മരിച്ചു. ദേശമംഗലം കളവര്‍കോട് സ്വദേശി അമ്മാത്ത് പരേതനായ ഉണ്ണികൃഷ്ണന്റെയും ചാരുലതയുടെയും മകന്‍ നിധിന്‍ (അപ്പു, 26) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.
ബുധനാഴ്ച നിധിന്റെ വിവാഹം നടക്കാനിരിക്കെയാണ് ദുരന്തം തേടിയെത്തിയത്. കൂട്ടുകാരനെ കാണാനാണു നിധിന്‍ കണ്ടശാംകടവിലെത്തിയത്. നിധിന്‍ മുങ്ങിപ്പോകുന്നത് രണ്ട് ഒപ്പമുള്ളവര്‍ രക്ഷപ്പെടുത്തി ഒളരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Comments are closed for this post.