എറണാകുളം: രണ്ട് മക്കളേയും ആലുവ പുഴയിലേക്കെറിഞ്ഞ് പിന്നാലെ വെള്ളത്തിലേക്ക് എടുത്തുചാടിയ പിതാവിന്റെ മൃതദേഹം കണ്ടെത്തി. പാലാരിവട്ടം സ്വദേശിയായ ഉല്ലാസ് ഹരിഹരന്‍, മക്കളായ കൃഷ്ണപ്രിയ, ഏകനാഥ് എന്നിവരാണ് മരിച്ചത്.
നീണ്ട നേരത്തെ തെരച്ചിലിനൊടുവിലാണ് ഉല്ലാസിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം സംബന്ധിച്ച് ഇതുവരെ സൂചന ലഭിച്ചിട്ടില്ല. കൃഷ്ണപ്രിയയ്ക്ക് 16 വയസും ഏകനാഥിന് 13 വയസുമായിരുന്നു. ആലുവ മണപ്പുറം പാലത്തില്‍ നിന്നാണ് ഇരുവരേയും ഉല്ലാസ് പുഴയിലേക്ക് തള്ളിയിട്ടത്.
Comments are closed for this post.