കോഴിക്കോട്: വടകരയില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. വടകര മണിയൂരിലെ കടയക്കുടി ഹമീദിന്റെ മകന്‍ മുഹമ്മദ് നിഹാലാണ് (16) മരിച്ചത്. മണപ്പുറത്ത് താഴെ വയലിന് സമീപമാണ് അപകടം. സൈക്കിളില്‍ പോകുമ്പോള്‍ പൊട്ടിവീണ കമ്പിയില്‍ തട്ടിയാണ് ഷോക്കേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബന്ധുവീട്ടില്‍ പോയി മടങ്ങുമ്പോഴാണ് അപകടം.
Comments are closed for this post.