2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പിലാക്കിയത് ചൈനയില്‍; രണ്ടാമത് ഇറാന്‍, സഊദി മൂന്നാം സ്ഥാനത്ത്

സലാം കൂടരഞ്ഞി

റിയാദ്: കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പിലാക്കിയത് ചൈനയില്‍. ആംനസ്റ്റി ഇന്റര്‍നാഷണലാണ് കണക്കുകള്‍ പുറത്തിറക്കിയത്. ചൈനക്ക് തൊട്ടു പിന്നിലായി ഇറാനും മൂന്നാം സ്ഥാനത്തു സഊദി അറേബ്യയുമാണ്. ഇറാഖ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളാണ് നാലും അഞ്ചും സ്ഥാനത്തുള്ളത്.

കഴിഞ്ഞ വര്‍ഷം ആകെ നടപ്പിലാക്കിയ 1032 വധശിക്ഷയില്‍ 87 ശതമാനവും ചൈനയിലാണ്. വധശിക്ഷ നടപ്പിലാക്കിയ ആദ്യ അഞ്ചു രാജ്യങ്ങളുടെ പേരുകളില്‍ 2006 ശേഷം ആദ്യമായി അമേരിക്ക ഈ വര്‍ഷം ഇല്ലെന്നതും ശ്രദ്ധേയമാണ്. അമേരിക്ക ഈ കഴിഞ്ഞ വര്‍ഷം ഏഴാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം 55 രാജ്യങ്ങളിലായി 3,117 വധശിക്ഷ വിധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ആംനെസ്റ്റി ഇന്റര്‍നാഷണല്‍ കണക്കില്‍ ഇത് റെക്കോര്‍ഡായാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം 23 രാജ്യങ്ങളിലായി 1032 ആളുകളെയാണ് വിവിധ കേസുകളില്‍ വധശിക്ഷക്ക് വിധേയ രാക്കിയത്. തൊട്ടു മുന്‍പത്തെ വര്‍ഷത്തേക്കാള്‍ ഇത് കുറവാണ്. 2015 ല്‍ 25 രാജ്യങ്ങളിലായി 1634 പേരെയാണ് വധശിക്ഷക്ക് വിധേയമാക്കിയിരുന്നത്. ഇറാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ വധശിക്ഷ കുറഞ്ഞതാണ് കഴിഞ്ഞവര്‍ഷം വധശിക്ഷ നിരക്ക് കുറയാന്‍ കാരണം.

പാകിസ്താനില്‍ 73 ശതമാനവും ഇറാനില്‍ 42 ശതമാനവുമാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു 2016 ല്‍ വധശിക്ഷ നിരക്ക് കുറഞ്ഞത്. അതെ സമയം, വധ ശിക്ഷ നടപ്പാക്കുന്നതിനായി കുറ്റം ഏറ്റു പറയുന്നതിന് ചില രാജ്യങ്ങളില്‍ പീഡന മുറകള്‍ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മിഡ്ഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും നോര്‍ത്ത് ആഫ്രിക്കന്‍ രാജ്യങ്ങളിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു 28 ശതമാനം കുറവാണ് 2016 ല്‍ നടത്തിയ വധശിക്ഷ കണക്കുകള്‍.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.