ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഒരു തരത്തിലുമുള്ള ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ് നിയോഗിച്ച സമിതി. പ്രസവത്തിനിടെയാണ് കുഞ്ഞും പിന്നാലെ അമ്മയും മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുഞ്ഞും അമ്മയും മരിച്ചത്. അതേ സമയം ഇതിനെതിരേ ബന്ധുക്കള്‍ രംഗത്തെത്തി. സീനിയര്‍ ഡോ. തങ്കു പ്രസവസമയം ലേബര്‍ മുറിയില്‍ ഉണ്ടായിരുന്നുവെന്നാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പറയുന്നത്. എന്നാല്‍ ജോലി കഴിഞ്ഞ് പോയിരുന്നു എന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ വൈരുദ്ധ്യം എന്തുകൊണ്ടെന്നും ഇവര്‍ ചോദിക്കുന്നു.
ഡോക്ടര്‍മാരെ രക്ഷിക്കാന്‍ പടച്ചുണ്ടാക്കിയ റിപ്പോര്‍ട്ടാണിതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതിനെതിരേ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും കുടുംബം അറിയിച്ചു.
സീനിയര്‍ സര്‍ജന്‍ ഡോക്ടര്‍ തങ്കു കോശിയെ കുറിച്ച് പരസ്പര വിരുദ്ധമായാണ് അധികൃതര്‍ സംസാരിക്കുന്നതെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു.
മരിച്ച അപര്‍ണയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഏറെ നേരം സംഘര്‍ഷാവസ്ഥയായിരുന്നു.
Comments are closed for this post.