2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ആദ്യകാല മലയാളി സഊദി തഖിയുദ്ദീൻ ഉമർ മലബാരി അന്തരിച്ചു

ജിദ്ദ: ആദ്യകാല മലയാളി സഊദി തഖിയുദ്ദീൻ ഉമർ മലബാരി അന്തരിച്ചു. 73 വയസായിരുന്നു. മലബാരി സഊദികളുടെ പരമ്പരയിലെ സജീവ കണ്ണിയായ എറണാകുളം കാലടിയിൽ നിന്ന് 1920 ൽ മക്കയിലെത്തി കേരളത്തിന്റെ വേരുകൾ സഊദിയുടെ മണ്ണിലേക്ക് പറിച്ചു നട്ട പണ്ഡിതനും സാംസ്‌കാരിക പ്രവർത്തകനുമായ ഉമർകുട്ടി മുസ്‌ലിയാരുടെ മകനാണ്. 23 വർഷം സഊദി ഇലക്ട്രിസിറ്റി കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു.

ഡെന്റിസ്റ്റായി സേവനമനുഷ്ഠിക്കുന്നതിനിടെ റെഡ് ബനാനാസ് മാർക്കറ്റിംഗ് ഏജൻസി എം.ഡിയായി ചുമതലയേറ്റ ഡോ: ഫായിസ് തഖിയുദ്ദീന്റെ പിതാവാണ്. മയ്യിത്ത് മക്കയിൽ മറവ് ചെയ്യും.

കേരളത്തിൽ നിന്ന് ഹജിനെത്തിയിരുന്ന ആദ്യകാല തീർഥാടകരുടെ താമസം, ഭക്ഷണം എന്നീ കാര്യങ്ങളിലൊക്കെ അതീവശ്രദ്ധ പുലർത്തിപ്പോന്ന തഖിയുദ്ദീൻ ഉമർ മലബാരിയുടെ വിയോഗം വലിയ നഷ്ടമാണെന്ന് ആദ്യകാല പ്രവാസികൾ അഭിപ്രായപ്പെട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.