2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഹൃദയാഘാതം മൂലം മരണപ്പെട്ട കൊല്ലം സ്വദേശിയുടെ മയ്യിത്ത് റിയാദിൽ ഖബറടക്കി

റിയാദ്: റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട കൊല്ലം, ശൂരനാട് സ്വദേശി സുബൈർ ഇബ്രാഹിം കുട്ടി (56) ന്റെ മയ്യിത്ത് റിയാദിൽ നസീം മക്ബറയിൽ ഖബറടക്കി. ജനുവരി 12-ന് നെഞ്ചു വേദനയെ തുടർന്ന് ആശുപത്രിയിൽ കൊണ്ട് പോകും വഴിയാണ് മരണം സംഭവിച്ചത്. 12 വർഷമായി റിയാദിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. രണ്ടു വര്ഷം മുമ്പാണ് നാട്ടിൽ ലീവിന് പോയി വന്നത്. ഭാര്യ: സജീന, മക്കൾ: ഷഹന, രഹന, ഷംന.

ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് സ്റ്റേറ്റ് പ്രസിഡൻ്റ് സൈദലവി ചുള്ളിയാൻ, സ്റ്റേറ്റ് വെൽഫെയർ കോർഡിനേറ്റർ അസീസ് പയ്യന്നൂർ, സാമൂഹിക പ്രവർത്തകരായ റസാക്ക് വല്ലപ്പുഴ, മുനീബ് പാഴൂർ, അനസ് ശൂരനാട്, പരേതന്റെ സഹപ്രവർത്തകനായ ഷംസുദീന്‍ എന്നിവർ നിയമനടപടികൾ പൂർത്തികരിച്ചു ഖബറടക്കത്തിന് നേതൃത്വം നൽകി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.