ജിദ്ദ: ഉംറ കഴിഞ്ഞു മടങ്ങവേ കിംഗ് അബ്ദുൽ അസീസ് എയർപോർട്ടിൽവെച്ചു ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിൽ പ്രവേശിച്ചിരുന്ന കോഴിക്കോട് പെരുവയൽ സ്വദേശി മറിയുമ്മ കച്ചേരി പൂനത്തിൽ (62) ജിദ്ദയിൽ നിര്യാതയായി. ഭർത്താവും മകനുമൊന്നിച്ചു ഉംറക്ക് എത്തിയ ഇവർ മക്ക, മദീന സന്ദർശനം കഴിഞ്ഞു നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കിംഗ് അബ്ദുൽ അസീസ് എയർപോർട്ടിൽവെച്ചു ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
ക്യാൻസർ ബാധിതയായിരുന്നു. പെരുവയൽ സ്വദേശി അലവി നായർ കുളങ്ങരയാണ് ഭർത്താവ്. മൃതദേഹം കിംഗ് മെഡിക്കൽ കോംപ്ലക്‌സ് ഹോസ്പിറ്റൽ മോർച്ചറിയിൽ. മയ്യിത്ത് ജിദ്ദയിൽ മറവ് ചെയ്യുന്നതിന്വേണ്ടിയുള്ള നടപടിക്രമങ്ങൾ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
Comments are closed for this post.