2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജിദ്ദയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി നഴ്സ് മരണപ്പെട്ടു

ജിദ്ദ: ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം എടക്കര സ്വദേശിയായ കിങ് ഫഹദ് ആശുപത്രിയിലെ നഴ്സ് നസീമ (43) ഇന്ന് രാവിലെ മരണപ്പെട്ടു. നേരത്തെ കൊവിഡ് ബാധിച്ചു ഭേദമായ ഇവർക്ക് ഒരു വർഷം മുമ്പ് വൃക്ക മാറ്റി വെക്കൽ ശാസ്ത്രക്രിയ നടത്തിയിരുന്നു.

ആരോഗ്യ പ്രശ്നങ്ങൾ കാരണം ചികിത്സയിൽ ആയിരുന്ന ഇവർ സുലൈമാനിയ്യ ഈസ്റ്റ്‌ ആശുപത്രിയിൽ കഴിഞ്ഞ ഇരുപത് ദിവസമായി വെന്റിലേറ്ററിൽ ആയിരുന്നു.
ഭർത്താവ് എടക്കര വെൽഫയർ അസോസിയേഷൻ ജിദ്ദ ചാപ്റ്റർ പ്രസിഡന്റ്‌ ആയ ഷാഹിദ് റഹ്മാൻ (നാണി). ഏക മകൻ യാസീൻ (9)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News