2023 March 21 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘അമ്മ മരിച്ചതറിഞ്ഞില്ല; ഉറങ്ങുകയാണെന്ന് കരുതി’ 11കാരന്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ട് ദിവസം

ബംഗളുരു: അമ്മ മരിച്ചെന്നറിയാതെ 11കാരന്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ട് ദിവസം. ബംഗളൂരുവിലാണ് സംഭവം. അമ്മ ഉറങ്ങുകയാണെന്ന് വിചാരിച്ച് അമ്മ അന്നമ്മയുടെ (44) മൃതദേഹത്തിനൊപ്പം രണ്ട് ദിവസമാണ് കഴിഞ്ഞത്. അന്നമ്മയുടെ ഭര്‍ത്താവ് വൃക്ക രോഗത്തെ തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പ് മരിച്ചിരുന്നു. ബംഗളൂരു ആര്‍ടി നഗറിലാണ് സംഭവം.

ഡയബരിസും ഹൈപര്‍ടെന്‍ഷനുമുള്ള അന്നമ്മ ഉറക്കത്തില്‍ മരണപ്പെടുകയായിരുന്നു. ഈ ദിവസങ്ങളിലൊക്കെ കുട്ടി പുറത്തുപോയി സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. പിന്നീട് ഒരു ദിവസം അമ്മ രണ്ട് ദിവസമായി ഉറങ്ങുകയാണെന്നും സംസാരിക്കുന്നില്ലെന്നും കുട്ടി കൂട്ടുകാരെ അറിയിച്ചു.

കൂട്ടുകാര്‍ ഇക്കാര്യം അവരുടെ മാതാപിതാക്കളെ അറിയിച്ചു. ഈ മാതാപിതാക്കള്‍ വീട്ടിലെത്തിയപ്പോള്‍ അന്നമ്മ മരിച്ചുകിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.