റിയാദ്: സൗദി അറേബ്യയിലെ ജുബൈലില്‍ ജോലി ചെയ്‍തിരുന്ന പ്രവാസി യുവാവ് നാട്ടില്‍ നിര്യാതനായി. സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായിരുന്ന മൂവാറ്റുപുഴ പായിപ്ര മേക്കാലില്‍ മൈതീന്‍ (37) ആണ് മരിച്ചത്.
മാസങ്ങള്‍ക്ക് മുമ്പ് ശാരീരിക അസ്വാസ്ഥ്യം കാരണം നാട്ടില്‍ പോയി പരിശോധന നടത്തിയപ്പോള്‍ അര്‍ബുദ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് ചികിത്സയിലിരിക്കെയാണ് മരണം.
ഭാര്യ ഫസീല ജുബൈലിലെ കിംസ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‍സായിരുന്നു. നാലും ഏഴും വയസുള്ള രണ്ട് പെണ്‍മക്കളുണ്ട്.
Comments are closed for this post.