2021 March 04 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വളയം അരൂണ്ടയില്‍ തീപൊള്ളലേറ്റ് ഗൃഹനാഥന്‍ മരിച്ചു,മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍

മുഹമ്മദലി നാദാപുരം

നാദാപുരം: ചെക്യാട് വളയം പഞ്ചായത്തുകളുടെ അതിര്‍ത്തിയായ അരൂണ്ടയില്‍ തീപ്പൊള്ളലേറ്റ് ഗൃഹനാഥന്‍ മരിച്ചു. കീറിയപറമ്പത്ത് രാജു (50) ആണ് മരിച്ചത്‌. ഭാര്യ റീന, മക്കളായ സ്റ്റാലിഷ് (17), സ്റ്റഫിന്‍ (15) എന്നിവര്‍ ഗുരുതരാവസ്ഥയിലാണ്. വീടിനകത്ത് തീ പടര്‍ന്ന നിലയിലാണ് . കുടുംബ പ്രശ്‌നങ്ങള്‍ കാരണം തീ കൊളുത്തി മരിക്കാന്‍ ശ്രമിച്ചതാണെന്ന് അയല്‍വാസികള്‍ പറയുന്നു. എന്നാല്‍ ഇന്ധന നിറച്ച കുപ്പികളോ മറ്റോ കാണാത്തത് ദുരൂഹത ഉയര്‍ത്തുന്നുണ്ട്.

രാജു കൊവിഡ് കാരണം തൊഴില്‍ നഷ്ടപ്പെട്ട പ്രവാസിയാണ് . അച്ഛന്റെ മരണത്തെ തുടര്‍ന്ന് നാട്ടിലെത്തിയതായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടര മണിയോടെ വീട്ടില്‍ നിന്ന് കൂട്ട നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ നാല് പേരെയും തലശ്ശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. നില ഗുരുതരമായതിനാല്‍ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സ്ഥലത്ത് നാദാപുരം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലിസും ഫോറന്‍സിക്ക് വിദഗ്ധരും പരിശോധന നടത്തി.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News