കോഴിക്കോട്: നരിക്കുനി പാലങ്ങാട് പന്നിക്കോട്ടൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ കിണറില്‍ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു. ഇയ്യാട് കുണ്ടായി മീത്തോറച്ചാലില്‍ അല്‍അമീന്‍(22) ആണ് മരണപ്പെട്ടത്. മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. വെള്ളത്തില്‍ ദുര്‍ഗന്ധം അനുഭവിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കിണറില്‍ മൃതദേഹം. കണ്ടെത്തിയത്.
പന്നിക്കോട്ടൂര്‍ വീട്ടില്‍ മുഹമ്മദിന്റെ ജഡം കണ്ടത്. രാവിലെ വെള്ളത്തിന് ദുര്‍ഗന്ധം അനുഭവപ്പെട്ട് വീട്ടുകാര്‍ കിണര്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കൊടുവള്ളി പൊലീസിനെയും നരിക്കുനി അഗ്‌നിരക്ഷാ സേനയെയും വിവരം അറിയിക്കുകയും ചെയ്തു. ഇരു സംഘവും സ്ഥലത്തെത്തി. കിണറ്റില്‍ നിന്ന് മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കൊടുവള്ളി പൊലീസ് അറിയിച്ചു.
Comments are closed for this post.