2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സഊദിയിൽ മരണപ്പെട്ട കോഴിക്കോട് സ്വദേശിയുടെ മയ്യത്ത് ഖബറടക്കി

    ജിദ്ദ: കഴിഞ്ഞ ദിവസം സഊദിയിലെ റാബിക് ഗവ: ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശി നജ്മുദ്ധീൻ്റെ മയ്യത്ത് ഖബറടക്കി. റാബികിലെ സുലൈഫ് ഖബർസ്ഥാനിൽ സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിലാണ് ഖബറടക്കിയത്. ശ്വാസതടസ്സത്തെ തുടർന്ന് കുറച്ച് ദിവസമായി വെൻ്റിലേറ്ററിലായിരുന്നു. മക്കയിലെ ജമൂമിൽ നാലു വർഷത്തോളമായി ഹൗസ്ഡ്രവർ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ മാസം സുഖമില്ലാത്തത് കൊണ്ട് റാബികിലുള്ള സഹോദരൻ അബ്ദുനാസറിൻ്റെ അടുത്തേക്ക് വന്നതായിരുന്നു.

    ഖബറടക്കത്തിനും നിയമ നടപടികൾ പൂർത്തീകരിക്കുന്നതിനും റാബിക് കെഎംസിസി സെൻട്രൽ കമ്മിറ്റി നേതാക്കളായ അബ്ദുൽ ഖാദർ പാങ്ങ്, റഫീഖ് ചുങ്കത്തറ, അനസ് മണ്ണാർക്കാട്, ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ മുഹമ്മദ് കുട്ടി, മുസ്‌തഫ വലിയപറമ്പ്, തൗഹാദ് മേൽമുറി, അബ്ദുസ്സലീം പുല്ലാളൂർ തുടങ്ങിയവരും മയ്യത്ത് നിസ്കാരത്തിന് സമസ്ത ഇസ്‌ലാമിക് സെൻ്റർ റാബിക് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഹംസ ഫൈസി കാളികാവും നേതൃത്വം നൽകി


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.