തിരുവനന്തപുരം: കൊടുങ്ങല്ലൂരില്‍ മകള്‍ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേ വെട്ടേറ്റ കടയുടമയായ യുവതി മരിച്ചു. കൊടുങ്ങല്ലൂര്‍ ഏറിയാട് ബ്ലോക്കിന് കിഴക്കുവശം മാങ്ങാരപറമ്പില്‍ റിന്‍സി നാസര്‍ (30) ആണ് മരിച്ചത്. റിന്‍സി സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തിയ ശേഷം അയല്‍വാസിയായ റിയാസ് എന്ന യുവാവാണ് വെട്ടിയത്. ആക്രമണത്തില്‍ റിന്‍സിയുടെ മൂന്ന് വിരലുകള്‍ അറ്റുപോയിരുന്നു. മുഖത്തും ഗുരുതരമായി വെട്ടേറ്റിരുന്നു.
അക്രമം കണ്ട് നടുങ്ങിയ റിന്‍സിയുടെ മക്കളുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. കുട്ടികള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ആക്രമണത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെട്ട റിയാസ് ഒളിവിലാണ്. റിന്‍സിയുടെ കടയില്‍ റിയാസ് മുന്‍പ് ജോലി ചെയ്തിരുന്നതായാണ് വിവരം. നാസറാണ് റിന്‍സിയുടെ ഭര്‍ത്താവ്.
Comments are closed for this post.