2021 January 18 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വയനാട് സ്വദേശി റിയാദിൽ നിര്യാതനായി

    റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. വയനാട് മേപ്പാടി തൃക്കൈപേട്ട സ്വദേശി കൊളമ്പന്‍ കെ.എം. അബു (54) ആണ് റിയാദിൽ മരണപ്പെട്ടത്. 30 വര്‍ഷമായി സഊദിയിലുള്ള ഇദ്ദേഹം നിലവിൽ റിയാദ് എക്‌സിറ്റ് ഒമ്പതിലെ സ്വദേശി വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

    മാതാവ്: പാത്തുമ്മ. ഭാര്യ: സുലൈഖ. ഖബറടക്ക നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, വയനാട് ജില്ല കെ.എം.സി.സി സെക്രട്ടറി ശറഫുദ്ദീന്‍, ദാറുസ്സലാം ടീം അംഗങ്ങള്‍ എന്നിവര്‍ രംഗത്തുണ്ട്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.