
റിയാദ്: സഊദിയിലെ റിയാദിൽ എറണാകുളം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. പറവൂര്‍ സ്വദേശി സ്റ്റീഫന്‍ (50) നെയാണ് റൂമില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. നാലു വര്‍ഷമായി നാട്ടില്‍ പോയിട്ടില്ല. അവിവാഹിതനാണ്.
നസീമില്‍ ഒരു കടയിലായിരുന്നു ജോലി. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിന് കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിംഗ് ചെയര്മാന് സിദ്ദീഖ് തുവ്വൂര്‍, ഫിറോസ് കൊട്ടിയം രംഗത്തുണ്ട്.