2023 September 23 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ജിസാനിൽ മലപ്പുറം സ്വദേശി മരണപ്പെട്ടു

ജിസാൻ: ജിസാനിൽ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു.മലപ്പുറം എ ആർ നഗർ പഞ്ചായത്ത് ഇരുമ്പും ചോല സ്വദേശി ചോലക്കൽ അബ്ദുന്നാസർ ആണ് ഇന്ന് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. അമ്പത്തിരണ്ട് വയസായിരുന്നു. ജിസാനിലെ അദാഇയയിൽ വർക്ക്‌ഷോപ്പിൽ ജോലി ചെയ്‌തു വരികയായിരുന്നു. ബുധനാഴ്ച്ച വൈകീട്ട് താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവവിക്കുകയും മരണപ്പെടുകയുമായിരുന്നു.

പിതാവ്: ബീരാൻ, മാതാവ്: ബിരിയുമ്മ, ഭാര്യ: ഹാജറ, മക്കൾ: ലബീബ, ലുബ്‌ന, ലാസിം, ലമീഹ്, ലുതൈഫ്. സ്വബിയ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയ മയ്യത്തിന്റെ തുടർ നടപടികൾ ജിസാനിലെ സാമൂഹ്യ പ്രവർത്തകൻ ഹാരിസ് കല്ലായിയുടെ നേതൃത്വത്തിൽ നടന്നു വരികയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.