ദുബൈ: മലയാളി യുവാവ് അബൂദബിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം ഒതുക്കുങ്ങല്‍ മഞ്ഞക്കണ്ടന്‍ സൈനുദ്ദീന്റെ മകന്‍ സിയാദ് (36) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി താമസ സ്ഥലത്തിന് സമീപം നടക്കാന്‍ പോയ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.പത്ത് വര്‍ഷത്തോളമായി അബൂദബിയിലുള്ള അദ്ദേഹം മസാര്‍ സൊല്യൂഷന്‍സ് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മാതാവ്:ജമീല. ഭാര്യ:ജസീല. മക്കള്‍: ഫര്‍ഹാന്‍, അമാന്‍. സഹോദരങ്ങള്‍:മാസ്‌നിയ, മുഹ്‌സിന, ഫാത്തിമ ഫിദ, സൈഫുദ്ദീന്‍ കുഴിപ്പുറം, മുര്‍ഷിദ് മാങ്ങാട്ടുപുലം.
Comments are closed for this post.