ഇടുക്കി: പൊറോട്ട കഴിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ 16 വയസുകാരി മരിച്ചു. ഇടുക്കിയിലാണ് സംഭവം. വാഴത്തോപ്പ് താന്നികണ്ടം വെളിയത്തുമാലി സിജു ഗബ്രിയലിന്റെ മകള്‍ നയന്‍മരിയ സിജുവാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം പൊറോട്ട കഴിച്ചതിന് പിന്നാലെ രക്തസമ്മര്‍ദ്ദം പെട്ടെന്ന് താഴ്ന്നുപോകുകയായിരുന്നു. തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന കുട്ടിയുടെ അവസ്ഥ ഉച്ചയോടെ ഗുരുതരമാകുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ നയന്‍ മരിയയ്ക്ക് മൈദയും ഗോതമ്പും അലര്‍ജിയാണ്. ഇത്തരം ഭക്ഷണത്തോടുള്ള അലര്‍ജിയെ തുടര്‍ന്ന് മുമ്പ് കുട്ടി ചികിത്സ തേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
Comments are closed for this post.