
സിനായ്: ഈജിപ്തിലെ പള്ളിയില്‍ ബോംബാക്രമണത്തിലും വെടിവയ്പ്പിലും 235 പേര് കൊല്ലപ്പെട്ടു. ഈജിപ്തിലെ വടക്കന്‍ സിനായ് ഉപദ്വീപിലാണ് ഉഗ്ര സ്ഫോടനമുണ്ടായത്. ജുമുഅ ഖുത്തുബ (പ്രസംഗം) നടക്കുന്നതിനിടെയാണ് സംഭവം.
ആക്രമണം നടന്ന പള്ളി
മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ഈജിപ്ഷ്യന്‍ ഔദ്യോഗിക മാധ്യമമായ മെന റിപ്പോര്‍ട്ട് ചെയ്തു. 120 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ജുമുഅ പ്രസംഗം നടക്കുന്നതിനിടെയാണ് ഉഗ്രസ്ഫോടനമുണ്ടായത്.
Comments are closed for this post.