കൊല്ലം: കഴിഞ്ഞ ദിവസം കല്ലടയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കിട്ടി. അപകടം നടന്ന സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്റര്‍ ദൂരെ നിന്നാണ് കാണാതായ അപര്‍ണയുടെ മൃതദേഹം കണ്ടെത്തിയത്. ഫയര്‍ ഫോഴ്‌സിന്റെ സ്‌കൂബാ സംഘമാണ് മൃതശരീരം കണ്ടെടുത്തത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. അപര്‍ണ, സുഹൃത്ത് അനുഗ്രഹ, അനുഗ്രഹയുടെ സഹോദരന്‍ അഭിനവ് എന്നിവര്‍ കല്ലടയാറിന്റെ തീരത്ത് എത്തി സെല്‍ഫി എടുക്കുകയായിരുന്നു. ഇതിനിടെ ആയിരുന്നു അപകടം.
സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ ഉടന്‍തന്നെ രണ്ടുപേരെ രക്ഷപ്പെടുത്തിയെങ്കിലും മൂന്നാമത്തെ പെണ്‍കുട്ടിയെ കണ്ടെത്താനായിരുന്നില്ല.
Comments are closed for this post.