പത്തനംതിട്ട: ഇലന്തൂരിലെ നരബലിക്കേസില്‍ കുഴിച്ചെടുത്ത മൃതദേഹങ്ങള്‍ സ്ത്രീകളുടേത് തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരണം. പരിശോധനയ്ക്കായി ബന്ധുക്കളുടേത് ഉള്‍പ്പെടെയുള്ള ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു.
അതേസമയം മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. സാങ്കേതിക നടപടികള്‍ കൂടി പൂര്‍ത്തിയായ ശേഷം നാളെ മൃതദേഹാവശിഷ്ടങ്ങള്‍ പൊലീസിനു വിട്ടുകൊടുക്കും.
പ്ലാസ്റ്റിക് കവറിലാക്കി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മാംസം കൊല്ലപ്പെട്ട പത്മത്തിന്റെ ശരീര ഭാഗങ്ങളാണെന്നാണ് കരുതപ്പെടുന്നത്. തിങ്കളാഴ്ച ഇലന്തൂരില്‍ നടന്ന പരിശോധനയിലാണ് മാംസം കണ്ടെത്തിയത്.
Comments are closed for this post.