2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നിര്‍ത്തിയിട്ട കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം; ശരീരത്തില്‍ മുറിവേറ്റ പാടുകള്‍, അന്വേഷണം ആരംഭിച്ചു

നിര്‍ത്തിയിട്ട കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം

കൊച്ചി: അങ്കമാലിയില്‍ കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാഞ്ഞൂര്‍ പുതിയേടം സ്വദേശി അനൂപിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് സംഭവം. കാര്‍ ലോക്ക് ചെയ്ത നിലയിലായിരുന്നു.

രാവിലെ ഒന്‍പതുമണിയോടെയാണ് കാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കാര്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി കാര്‍ ഇവിടെയുണ്ടായിരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നോക്കിയപ്പോള്‍ കാറിനകത്ത് ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തുകയും ഇക്കാര്യം പൊലിസിനെ അറിയിക്കുകയായിരുന്നു.

പൊലിസെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മരണ കാരണം സംബന്ധിച്ച് വിശദമായ പരിശോധന വേണമെന്ന് പൊലിസ് വ്യക്തമാക്കി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലിസ് അന്വേഷണം ആരംഭിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.