2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കോഴിക്കോട് ഓവുചാലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് ഓവുചാലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് കണ്ണാടിക്കലില്‍ ഓവുചാലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കണ്ണാടിക്കലില്‍ വായനശാലയ്ക്ക് സമീപം റോഡിനോടു ചേര്‍ന്നുള്ള ഓടയിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. കുരുവട്ടൂര്‍ സ്വദേശി വിഷ്ണുവാണ് മരിച്ചതെന്നാണ് സൂചന.

മൃതദേഹത്തിന് സമീപത്തയി ഹെല്‍മറ്റും ബൈക്കും കണ്ടെത്തിയിരുന്നു.ബൈക്ക് ഓടയില്‍ മറിഞ്ഞ് കിടക്കുന്ന നിലയിലാണ്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലിസെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആക്‌സിഡന്റ് ആയിരിക്കാം മരണ കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.