കണ്ണൂര്‍: കുടക് അന്തര്‍സംസ്ഥാന പാതയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. 18- 19 വയസ്സുള്ള യുവതിയുടെ മൃതദേഹം മടക്കിക്കൂട്ടി പെട്ടിയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. രണ്ടാഴ്ച പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം. വിരാജ്‌പേട്ട പൊലീസ് അന്വേഷണം തുടങ്ങി. മാക്കൂട്ടം പെരുമ്പാടി ചുരത്തില്‍ റോഡിനു സമീപമായിരുന്നു മൃതദേഹം ഉപേക്ഷിച്ചത്.
കേരള അതിര്‍ത്തിയായ കൂട്ടുപുഴയില്‍നിന്ന് 17 കി.മീ മാറി ഓട്ടക്കൊല്ലിക്കു സമീപമാണു മൃതദേഹമടങ്ങിയ നീല ബ്രീഫ് കേസ് കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹാവശിഷ്ടങ്ങള്‍ മോര്‍ച്ചറിയിലേക്കു മാറ്റി. അമേരിക്കയില്‍നിന്നുള്ള പുതിയ സ്യൂട്ട് കേസിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ഇതിനൊപ്പമുണ്ടായിരുന്ന ചുരിദാര്‍ സൂചനയായി കണക്കാക്കിയാണ് അന്വേഷണം.
Comments are closed for this post.