ഹൈദരാബാദ്:തെലങ്കാനയില്‍ വിവാഹ പാര്‍ട്ടിയില്‍ നൃത്തം ചെയ്യുന്നതിനിടെ 19 കാരന്‍ കുഴഞ്ഞുവീണു മരിച്ചു. ഹൈദരാബാദില്‍നിന്ന് 200 കി.മീ അകലെ നിര്‍മല്‍ ജില്ലയില്‍ പര്‍ഡി ഗ്രാമത്തിലാണ് സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദായഘാതത്തെ തുടര്‍ന്നായിരുന്നു മരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
മഹാരാഷ്ട്ര സ്വദേശിയായ മുത്യമാണ് മരിച്ചത്. വിവാഹ പാര്‍ട്ടിയില്‍ 19 കാരന്‍ നൃത്തം ചെയ്യുന്ന ദൃശ്യങ്ങളും ദാരുണാന്ത്യവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. അതിഥികള്‍ക്കുമുന്നില്‍ മനോഹരമായി നൃത്തം ചെയ്തു തുടങ്ങിയ മുത്യം ജനപ്രിയ ഗാനത്തോടൊപ്പം നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഭായിന്‍സ ഏരിയയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ തന്നെ മരിച്ചിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
A Young Man Died on the Spot of a Heart Attack While Dancing at a Wedding Reception in Barat in kubeer mandal of Nirmal District,
Telangana. pic.twitter.com/bq5acaQdNz— Mohammed Zeeshan Ali Zahed (@zeeshan_zahed) February 26, 2023
Comments are closed for this post.