2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

മുഖം മൂടി ധരിച്ച് വയോധികയുടെ കാല് തല്ലിയൊടിച്ചു: മരുമകള്‍ അറസ്റ്റില്‍

മുഖം മൂടി ധരിച്ച് വയോധികയുടെ കാല് തല്ലിയൊടിച്ചു: മരുമകള്‍ അറസ്റ്റില്‍

തിരുവനന്തപുരം: മുഖം മൂടി ധരിച്ച് വയോധികയുടെ കാല് തല്ലിയൊടിച്ച മരുമകള്‍ അറസ്റ്റില്‍. ബാലരാമപുരത്താണ് സംഭവം. മുഖം മൂടി ധരിച്ചാണ് മരുമകള്‍ വയോധികയുടെ കാല് തല്ലിയൊടിച്ചത്. ബാലരാമപുരം സ്വദേശിയായ വാസന്തി എന്ന 63 കാരിയെയാണ് മകന്റെ ഭാര്യ സുകന്യ ( 36 ) മുഖം മൂടി ധരിച്ച് അക്രമിച്ചത്. മര്‍ദ്ദനത്തില്‍ തലയ്ക്കും കാലിനും വാസന്തിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.

രണ്ടാമത്തെ മകന്‍ രതീഷ് കുമാറിന്റെ ഭാര്യയാണ് സുകന്യ. മദ്യപാനിയായ രതിഷ്‌കുമാര്‍ ഭാര്യയെ സ്ഥിരമായി തല്ലുമായിരുന്നു. ഇത് ചെയ്യിക്കുന്നത് വാസന്തിയാണ് എന്ന് ആരോപിച്ചാണ് മരുമകള്‍ പതിയിരുന്ന് ഇവരുടെ കാല്‍ തല്ലിയൊടിച്ചത്. ആദ്യം തലയ്ക്കാണ് അടിച്ചതെങ്കിലും പാല്‍പാത്രം കൊണ്ട് തടഞ്ഞതിനാല്‍ അടികൊണ്ടില്ല. താഴെ വീണ വയോധികയുടെ കാല്‍ കമ്പിപ്പാരക്ക് അടിച്ചൊടിച്ച് മര്‍ദ്ദിച്ചു. നിലവിളികേട്ട് എത്തിയ നാട്ടുകാര്‍ ഇവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍കോളേജിലേക്കും മാറ്റി. കാലിലെ എല്ല് പൊട്ടിമാറിയ വാസന്തിക്ക് ശസ്ത്രക്രിയ നടത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.