2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സമസ്ത ഇസ്‌ലാമിക് സെന്റർ ഹിമ്മത്ത് കോണ്‍വെക്കേഷന്‍ അവാർഡ് ദാനം ആകര്‍ഷണീയമായി

    ദമാം: വിദ്യാഭ്യാസ- സര്‍ഗാത്മക ശാക്തീകരണത്തിൽ വിജയ വഴികള്‍ ഒരുക്കി സമസ്ത ഇസ്‌ലാമിക് സെന്റർ ഹിമ്മത്ത് കോണ്‍വെക്കേഷന്‍ അവാർഡ് ദാന പരിപാടി ആകര്‍ഷണീയമായി. പ്രവാസ സമുഹത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്‍റെ ഉന്നത തലങ്ങളിലേക്ക് വഴിനടത്താനും ആത്മ വീര്യവും സര്‍ഗാത്മക പരിപോഷണവും വ്യക്തിത്വ വികാസവും ലക്ഷ്യം വെച്ചു സമസ്ത ഇസ്‌ലാമിക് സെന്‍റര്‍ ദമാം സെന്‍റട്രല്‍ കമ്മിറ്റിയുടെ വിദ്യാഭ്യാസ വിംഗ് ട്രന്റ് (TREND) നടപ്പിലാക്കിയ ഹയർ എഡ്യൂക്കേഷൻ മൂവ്മെൻറ് ഫോർ മോട്ടിവേഷൻ ആന്‍ഡ്‌ ആക്റ്റിവിറ്റീസ് ബൈ ട്രെൻഡ് (ഹിമ്മത്ത്) ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികൾക്ക് സിവില്‍ സര്‍വ്വീസ് ഉള്‍പ്പെടെയുള്ള ഉന്നതതല വിദ്യാഭ്യാസ മേഖലകളിലേക്ക് വഴികാട്ടിയായി സംഘടിപ്പിച്ചത്. ഒരു വര്‍ഷം നീണ്ടു നിന്ന പഠന പരിശീലന പ്രോഗ്രാമുകളുടെ സമാപനത്തോടനുബന്ധിച്ചായിരുന്നു കോണ്‍വെക്കേഷന്‍ അവാർഡ് ദാന പരിപാടി സംഘടിപ്പിച്ചത്.

    കൊവിഡ് പുർണ്ണമായി പാലിച്ചു പ്രൊട്ടോക്കോളുകള്‍ പാലിച്ചു ദമാം ഓഷ്യയാനാ ഓഡിറ്റോറിയത്തില്‍ ഒരിക്കിയ സംഗമം എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജന:സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ വെബിനാറിലൂടെ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ വളപ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കോര്‍പറേറ്റീവ് ട്രൈനറും, ജുബൈല്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി അംഗവുമായ അബ്ദുല്‍ റഊഫ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രവിശ്യയിലെ തെരഞ്ഞെടുത്ത 63 വിദ്യാര്‍ഥികള്‍ ഗുണഭോക്താക്കളായ ഹിമ്മത്ത് പദ്ധതിയുടെ ഭാഗമായി വിവിധ പഠന പരിശീലന പരിപാടികളും, നിരവധി മല്‍സരങ്ങള്‍, അസയ്മെന്‍റെകള്‍ എന്നിവയില്‍ മികവു തെളിയിച്ച പതിനഞ്ച് വിദ്യാര്‍ത്ഥികളെ പ്രത്യേകം ആദരിച്ചു.

   

     വിജയികൾക്കുള്ള ആദര വസ്ത്രo എസ്‌ഐസി ദമ്മാം സെന്‍റട്രല്‍ കമ്മിറ്റി കാര്യദര്‍ശി മാഹീന്‍ വിഴിഞ്ഞവും, സര്‍ട്ടിഫിക്കറ്റുകള്‍ ആക്റ്റിംഗ് പ്രസിഡന്റ് സക്കരിയ ഫൈസി പന്തല്ലൂരും വിതരണം ചെയ്തു. ഹിമ്മത്ത് മെന്‍റര്‍മാരായ മൊയ്ദീന്‍ എകെ, ബാസിത്ത് ഷബീര്‍ അലി അമ്പാടത്ത്, റാഫി പട്ടാമ്പി എന്നിവര്‍ മോമെന്റോകൾ നൽകി.

     സമസ്ത ഇസ്‌ലാമിക് സെന്റർ നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് സെക്രട്ടറി അബൂ ജിര്‍ഫാസ് മൌലവി അറക്കല്‍, കെഎംസിസി ഈസ്റ്റന്‍ പ്രോവിന്‍സ് പ്രസിഡന്റ് മുഹമ്മദ്‌ കുട്ടി കോഡൂര്‍, ഒഐസിസി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ അബ്ദുല്‍ ഹമീദ് സാഹിബ്, മാധ്യമ പ്രവര്‍ത്തകന്‍ സാജിദ് ആറാട്ടുപുഴ, സിജി ഇന്റര്‍നാഷണല്‍ കോ-ഓഡിനേറ്റര്‍ മജീദ്‌ കൊടുവള്ളി, അൽ മുന ഇന്റര്‍നാഷണല്‍ സ്കുള്‍ വൈസ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ കാദര്‍ മാസ്റ്റര്‍ വാണിയമ്പലം, എസ്‌ഐസി ഈസ്റ്റേൺ പ്രോവിന്‍സ് പ്രസിഡന്റ് സുഹൈല്‍ ഹുദവി, ടോസ്റ്റ്മാസ്റ്റര്‍ മുഹമ്മദാലി എന്നിവര്‍ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹിമ്മത്തിന്‍റെ ഭാവി പദ്ധതിയുടെ പ്രഖ്യാപനo മന്‍സൂര്‍ ഹുദവി കാസര്‍ഗോഡ്‌ നിര്‍വ്വഹിച്ചു.

      അഷറഫ് അശ്രഫി കരിമ്പ, ഇസ്ഹാക്ക് കോഡൂര്‍, ഹാരിസ് വളപ്പില്‍, നൂറുദ്ദീന്‍ തിരൂര്‍ ഷൌക്കത്ത് സാഹിബ് എന്നിവര്‍ ഹിമ്മത്ത് അംഗങ്ങളില്‍ പലഘട്ടങ്ങളില്‍ നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ സമ്മാനിച്ചു. എസ്‌ഐസി നാഷണല്‍ വൈസ് പ്രസിഡന്റ് ബഷീര്‍ ബാഖവി പ്രാര്‍ത്ഥന നടത്തി ഹിമ്മത് ഡയറക്റ്റര്‍ സവാദ് ഫൈസി വര്‍ക്കല സ്വാഗതവും കോ-ഓര്‍ഡിനേറ്റര്‍ മൊയ്തീൻ നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.