ദമാം: ദമാം കോഴിക്കോട് സിറ്റി കെഎംസിസി ജനറൽ കൗൺസിൽ യോഗം ദമാമിൽ നടന്നു. മുഹമ്മദ് ഖലീല്‍ എം എം അദ്ധ്യക്ഷത വഹിച്ചു യോഗം കോഴിക്കോട് ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് ഒ.പി ഹബീബ് ബാലുശ്ശേരി യോഗം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി മഹ്മൂദ് പൂക്കാട് മുഖ്യ പ്രഭാഷണം നടത്തി. 2017- 2021 കാലത്തെ പ്രവർത്തന, വരവുചെലവ് റിപ്പോർട്ടുകൾ നൗഷാദ് അവതരിപ്പിച്ചു.
ദമാം കെ.എം.സി.സി കോഴിക്കോട് സിറ്റി കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി മുഹമ്മദ് ഖലീല്‍ എം എം (പ്രസി.), സകരിയ കെ കെ (കിണാശ്ശേരി), മുനിയാസ് അലി എ എം , സർഫറാസ് അബ്ദുള്ള (വൈ. പ്രസി.), എം. വി. എം നൗഷാദ് (ജന. സെക്ര.), അബ്ദുൽ നാസർ (നാച്ചു ) (ഓർഗ. സെക്ര.), മുഹമ്മദ് സബീർ കെ ടി കൊമ്മേരി അനീസ് , ഉബൈദ് ബി.വി (സെക്ര.), നുസൂൽ ബറാമി (ട്രഷ.), അബ്ദുറഹിമന്‍ പന്നിയങ്കര, (ഉപദേശക സമിതി ചെയർമാൻ) കോയട്ടി ബറാമി( വൈസ് ചെയർമാൻ) അലവി മയ്യനാട് , കലാം പന്നിയങ്കര , നാസർ. പി. ഐ, റാസി സി.ഇ.വി , കോയ മൊയ്ദീന്‍ ,സാദിഖ് പറക്കോട് (ഉപദേശക സമിതിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു കോഴിക്കോട് ജില്ലാ കെ.എം.സി.സി പ്രതിനിധി നാസർ ചാലിയം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.ഉബൈദ് കോഴിക്കോട് നന്ദി പറഞ്ഞു.
Comments are closed for this post.