2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ദലിതര്‍ ഈ തെരഞ്ഞെടുപ്പ് നാടകത്തില്‍ വീഴില്ല; പുതിയ പഞ്ചാബ് മുഖ്യമന്ത്രിയെക്കുറിച്ച് മായാവതി

ലഖ്‌നോ: പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്ത ചരണ്‍ ജീത് സിംഗിന്റെ സ്ഥാനാരോഹണം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നാടകമെന്ന് ബി.എസ്.പി നേതാവ് മായാവതി. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എസ്എഡി-ബിജെപി സഖ്യമാണ് കോണ്‍ഗ്രസിനെ വലയ്ക്കുന്നതെന്നും അവര്‍ പറഞ്ഞു.

‘പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രി ചരണ്‍ ജീത് സിംഗിന് അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ സ്ഥാനാരോഹണം കുറച്ച് കൂടെ നേരത്തെ ആകേണ്ടിയിരുന്നു. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേയുള്ള ഈ അധികാര മാറ്റം രാഷ്ട്രീയ നാടകമാണ്’ അവര്‍ പറഞ്ഞു.

‘കോണ്‍ഗ്രസിന് ഇപ്പോഴും ദലിതുകളില്‍ വിശ്വാസമില്ല. ദളിതര്‍ അവരുടെ ഇരട്ടത്താപ്പിനെക്കുറിച്ച് വളരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ദലിതര്‍ ഈ സ്റ്റണ്ടില്‍ വീഴില്ലെന്ന് എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്,’ മായാവതി പറഞ്ഞു.

കോണ്‍ഗ്രസും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും പ്രതിസന്ധി ഘട്ടങ്ങളില്‍ മാത്രമാണ് ദലിതരെക്കുറിച്ച് ചിന്തിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം, ചന്നിയുടെ സ്ഥാനാരോഹണം കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് നാടകം മാത്രമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കഴിഞ്ഞ ജൂണിലാണ് ശിരോമണി അകാലിദളും ബി.എസ്.പിയും പഞ്ചാബില്‍ സഖ്യമുണ്ടാക്കിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.