2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കല്യാണത്തിന് കുതിരയില്‍ സഞ്ചരിക്കാന്‍ പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് യു.പിയിലെ ദലിത് മണവാളന്‍

 

മഹോബ: കല്യാണദിവസം തന്റെ വീട്ടില്‍നിന്ന് സമീപത്തുള്ള ക്ഷേത്രത്തിലേക്ക് കുതിരയില്‍ സഞ്ചരിക്കാന്‍ പൊലിസിന്റെ സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് മണവാളന്‍. യു.പിയിലെ മഹോബ ജില്ലയിലാണ് സംഭവം.

കല്യാണദിവസം ദലിത് യുവാക്കള്‍ കുതിരയില്‍ കയറുന്നത് മേല്‍ജാതിയിലുള്ളവര്‍ തടയുകയും അക്രമിക്കുകയും ചെയ്ത നിരവധി സംഭവങ്ങള്‍ യു.പിയില്‍ ഉണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പൊലിസ് സംരക്ഷണം ചോദിച്ചിരിക്കുന്നത്.

   

ജൂണ്‍ 18ന് നടക്കുന്ന കല്യാണച്ചടങ്ങളില്‍ പൊലിസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് അലാക്രാം അഹിര്‍വാറാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.

അദ്ദേഹത്തിന്റെ ആഗ്രഹം സഫലീകരിക്കാനായി ഞങ്ങള്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് പൊലിസ് പ്രതികരിച്ചു. പ്രദേശത്തെ സാഹചര്യം സാധാരണനിലയിലാണ്. മറ്റു പ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യതയില്ല. എങ്കിലും അപേക്ഷപ്രകാരം പൊലിസ് സംരക്ഷണം നല്‍കുമെന്നും മഹോബ്കാന്ത് എസ്.എച്ച.ഒ പറഞ്ഞു.

കല്യാണദിവസം കുതിര സവാരി നടത്താന്‍ പഞ്ചായത്തും അനുമതി നല്‍കിയിട്ടുണ്ട്.

നേരത്തെ, ഈ ആവശ്യമുന്നയിച്ച് അലാക്രം സോഷ്യല്‍മീഡിയകളില്‍ പോസ്റ്റിട്ടിരുന്നു. തന്റെ ആഗ്രഹം നടത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പോസ്റ്റ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.