2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ബീഹാറില്‍ ദലിത് യുവതിയെ നഗ്നയാക്കി മര്‍ദിച്ചു; വായിലേക്ക് മൂത്രം ഒഴിച്ചു, പ്രതികള്‍ ഒളിവില്‍

   

പട്‌ന: ദലിത് യുവതിയെ നഗ്നയാക്കി മര്‍ദിക്കുകയും, വായിലേക്ക് മൂത്രം ഒഴിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ ഒളിവില്‍. കുസ്രുപൂര്‍ പൊലിസ് സ്റ്റേഷന്റെ പരിധിയിലുള്ള മൊഷിംപൂര്‍ ഗ്രാമത്തില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. യുവതിയെ അക്രമിച്ച സംഭവത്തില്‍ പ്രതികളായ പ്രമോദ് സിങ്, ഇയാളുടെ മകനായ അന്‍ഷു സിങ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, രണ്ട് പ്രതികളും നിലവില്‍ ഒളിവിലാണെന്നും പൊലിസ് അറിയിച്ചു.

സംഭവത്തില്‍ അതിജീവിത, പ്രമോദ് സിങില്‍ നിന്നും 1500 രൂപ കടം വാങ്ങിയിരുന്നു, ശേഷം പലിശയടക്കം ഇവര്‍ പ്രമോദ് സിങിന് പണം തിരികെ നല്‍കിയെങ്കിലും അയാള്‍ അതിജീവിതയോട് കൂടുതല്‍ പണം ആവശ്യപ്പെടുകയും, അവര്‍ ഇത് നിഷേധിക്കുകയും ചെയ്യുകയായിരുന്നു. ഇതോടെ ഇയാള്‍ അവരെ പൊതുജന മധ്യത്തില്‍ നഗ്നയാക്കി നടത്തുമെന്ന് ഭീഷണിപ്പെടുത്തി.തുടര്‍ന്ന് അതിജീവിത പ്രമോദ് സിങിനെതിരെ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും, പൊലിസ് ഇയാളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ഇതില്‍ പ്രകോപിതനായ പ്രമോദ് സിങ് മകനായ അന്‍ഷു സിങിനേയും കൂട്ടാളികളേയും കൂട്ടി, സ്ത്രീയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോകുകയും, ശേഷം നഗ്നയാക്കിയ ശേഷം ക്രൂരമായി മര്‍ദിച്ച് അന്‍ഷു സിങിനെക്കൊണ്ട് അവരുടെ വായിലേക്ക് മൂത്രമൊഴിപ്പിക്കുകയുമായിരുന്നു.അതിജീവിതയെ പൊലിസ് കണ്ടെത്തി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ചെങ്കിലും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് കുസ്രുപൂര്‍ പൊലിസ് സ്റ്റേഷന്‍ ഹെഡ് ഓഫീസറായ സിയാറാം യാദവ് മാധ്യമങ്ങളെ അറിയിച്ചു.

Content Highlights:dalit woman stripped beaten and urinated upon in patna


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.