
ശ്രീനഗര്‍: 30 വര്‍ഷത്തിനിടെ ഏറ്റവും തണുപ്പുള്ള രാത്രിയിലൂടെയാണ് ശ്രീനഗര്‍ കടന്നുപോയത്. കഴിഞ്ഞ ദിവസം ശ്രീനഗറില്‍ കാലാവസ്ഥ മൈനസ് 8.4 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.
കശ്മിരിലെ പ്രശസ്തമായ ദാല്‍ തടാകം ഐസ് പാളികള്‍ കൊണ്ട് മൂടി. 1991 ല്‍ ശ്രീനഗറില്‍ മൈനസ് 11.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന താപനിലയാണിത്.
തെക്കന്‍ കശ്മിരിലെ അമര്‍നാഥ് തീര്‍ഥയാത്രയുടെ ബേസ് ക്യാമ്പായ പാല്‍ഗാമില്‍ കഴിഞ്ഞ രാത്രിയിലെ താപനില മൈനസ് 11.1 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.