2023-24 അധ്യയന വര്‍ഷത്തെ ഡി.എന്‍.ബി. പോസ്റ്റ് ഡിപ്ലോമ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മിഷണര്‍ ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ഇതോടൊപ്പം തന്നെ ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.
അപേക്ഷ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ DNBPDCET2023 പ്രവേശന പരീക്ഷ അഭിമുഖീകരിച്ച് നിശ്ചിത യോഗ്യത നേടി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാകണം. കൂടാതെ ഡി.എന്‍.ബി. പോസ്റ്റ് ഡിപ്ലോമ 2023 24 സര്‍ക്കാര്‍ അംഗീകൃത ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ പ്രതിപാദിക്കുന്ന വിദ്യാഭ്യാസ യോഗ്യതയും/മറ്റ് യോഗ്യതകളും നിബന്ധനകളും നേടിയിരിക്കണം.
25നു രാവിലെ 11 വരെയാണ് അപേക്ഷ നല്‍കാനും ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാനുമുള്ള അവസരം. ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.cee.kerala.gov.in. ഹെല്‍പ് ലൈന്‍ നമ്പര്‍ : 04712525300.
Comments are closed for this post.