2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സൈക്കിള്‍ ചവിട്ടിയാല്‍ മാനസികാരോഗ്യം വര്‍ദ്ധിക്കും, സ്‌ട്രെസ്സ് കുറയും; ആരോഗ്യ വിദഗ്ധര്‍

ശരീരത്തിന് വളരെ ഗുണകരമായ ഒരു വ്യായാമമാണ് സൈക്ലിങ്. അമിതവണ്ണം നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനുമൊക്കെ സഹായകരമായ സൈക്ലിങ്ങ് മൂലം മനുഷ്യരുടെ മാനസികാരോഗ്യവും മെച്ചപ്പെടുന്നു എന്ന തരത്തിലുള്ള പഠന ഫലങ്ങള്‍ പുറത്ത് വരുന്നുണ്ട്. എപിഡെമിയോളജി എന്ന ജേര്‍ണലിലാണ് പ്രസ്തുത പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്‌കോട്‌ലന്‍ഡില്‍ നിന്നുള്ള 378,253 പേരുടെ ആരോ?ഗ്യവിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. പതിനാറി മുതല്‍ എഴുപത്തിനാല് വയസുവരെ പ്രായമുള്ളവര്‍ക്കിടയില്‍ അഞ്ച് വര്‍ഷത്തോളം നീണ്ട പഠനം നടത്തിയാണ് പഠനഫലം ഗവേഷകര്‍ പുറത്ത് വിട്ടിരിക്കുന്നത്.

സൈക്കിള്‍യാത്ര മാനസികസമ്മര്‍ദം നന്നേ കുറയ്ക്കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. സൈക്കിള്‍യാത്രികര്‍ അല്ലാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ സൈക്കിളില്‍ യാത്രചെയ്യുന്നവരില്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ മാനസികാരോഗ്യത്തിനുള്ള മരുന്നുപയോഗത്തില്‍ കുറവുവന്നതായി കണ്ടെത്തി. പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് ഈ മെച്ചം കൂടുതലായി കണ്ടെത്തിയത്. സൈക്കിള്‍യാത്ര പ്രോത്സാഹിപ്പിക്കണമെന്നാണ് പ്രസ്തുതപഠനം വ്യക്തമാക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു.

Content Highlights:Cycle to work for better mental health Study


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.