കണ്ണൂര്‍: പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതിയും ആര്‍.എസ്.എസ് പ്രാദേശിക നേതാവുമായ നിജില്‍ ദാസിന് വാടകവീടു നല്‍കിയതില്‍ അറസ്റ്റിലായ രേഷ്മ നിയമനടപടിയ്ക്ക്. പൊലിസ് പറയുന്നത് കെട്ടിച്ചമച്ച കഥകളെന്ന് രേഷ്മയുടെ അഭിഭാഷകന്‍ ആരോപിച്ചു.
വീട് നല്‍കുമ്പോള്‍ നിജിന്‍ ദാസ് പ്രതിയല്ലായിരുന്നു. വീടിന്റെ ഉടമസ്ഥത രേഷ്മയ്ക്കല്ല. അറസ്റ്റിന് പിന്നില്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.
ഒളിവില്‍ കഴിയാന്‍ വീട് വിട്ടുനല്‍കിയെന്ന കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ രേഷ്മയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. കൊലക്കേസ് പ്രതിയാണ് നിജില്‍ദാസ് എന്ന് അറിഞ്ഞുകൊണ്ടാണു ഒളിവില്‍ താമസിക്കാന്‍ അധ്യാപികയായ അണ്ടലൂര്‍ നന്ദനത്തില്‍ പി.രേഷ്മ സൗകര്യം ചെയ്തു കൊടുത്തതെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Comments are closed for this post.