ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയ്ക്കു നേരെ സൈബര്‍ ആക്രമണം. വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടര്‍ സബ്രിന സിദ്ദിഖീക്കെതിരേയാണ് ആക്രമണം. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ മോദിയോട് രാജ്യത്ത് ന്യൂനപക്ഷ മതവിഭാഗങ്ങളോടുള്ള വിവേചനത്തെപ്പറ്റി ചോദ്യം ചോദിച്ചതിനാണ് പത്രപ്രവര്‍ത്തകയുടെ മതവിശ്വാസം ചൂണ്ടിക്കാട്ടിയുള്ള ആക്രമണം തുടരുന്നത്.
അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ജോ ബൈഡനൊപ്പം നരേന്ദ്ര മോദി നടത്തിയ പത്ര സമ്മേളനത്തിനിടെയാണ് പത്രപ്രവര്‍ത്തകയായ സബ്രിന സിദ്ദിഖീ മോദിയോട് ചോദ്യം ചോദിച്ചത്. ഇന്ത്യയില്‍ ന്യൂനപക്ഷ മതവിഭാഗങ്ങളോടുള്ള വിവേചനത്തെപ്പറ്റിയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ എന്തു ചെയ്യുന്നു എന്നുമായിരുന്നു ചോദ്യം. രാജ്യത്ത് വിവേചനം നിലനില്‍ക്കുന്നില്ലെന്നായിരുന്നു മോദിയുടെ മറുപടി. ഇതിനുശേഷമാണ് വ്യാപകമായി സബ്രിനയ്ക്കു നേരെ സൈബര്‍ ആക്രമണങ്ങള്‍ തുടങ്ങിയത്. സംഭവത്തെ വൈറ്റ് ഹൗസ് അപലപിച്ചിട്ടുണ്ട്.
Comments are closed for this post.