കോട്ടയം: സൈബര്‍ ആക്രമണത്തിനെ പരാതി നല്‍കി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. വനിതാ കമ്മീഷനും സൈബര്‍ സെല്ലിനും പൂജപ്പുര പൊലീസിലുമാണ് പരാതി നല്‍കിയത്. പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് അച്ചു ഉമ്മനു കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്. വ്യക്തിഹത്യയ്ക്കും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് നിയമ നടപടിയുമായി അവര്‍ മുന്നോട്ടു പോകുന്നത്.
കെ നന്ദകുമാര്‍ എന്നയാള്‍ക്കെതിരെ പരാതിയില്‍ പറയുന്നുണ്ട്. സെക്രട്ടേറിയറ്റിലെ മുന്‍ ഉദ്യോഗസ്ഥന്‍ തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയെന്നും പരാതിയിലുണ്ട്. പ്രചരിക്കപ്പെട്ട ഫെയ്‌സ്ബുക്ക് ലിങ്കുകളുടെ വിവരങ്ങള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. അവരുടെ തൊഴിലുമായി ബന്ധപ്പെട്ടും മറ്റ് വ്യാജമായ കാര്യങ്ങളും വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.
Comments are closed for this post.