2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കോഴിക്കോട് കസ്റ്റംസ് റെയ്ഡ്: മൂന്ന് കിലോയില്‍ അധികമുള്ള സ്വര്‍ണം പിടിച്ചെടുത്തു

കോഴിക്കോട്: തിരുവനന്തപുരത്തെ സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് കോഴിക്കോടും കസ്റ്റംസ് റെയ്ഡ്. അനധികൃതമായി സൂക്ഷിച്ച മൂന്ന് കിലോയില്‍ അധികം സ്വര്‍ണം കണ്ടെത്തി. പാളയത്തും ഗോവിന്ദപുരത്തുമുള്ള സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. നേരത്തെയും സ്വര്‍ണക്കടത്ത് വിവാദത്തെ തുടര്‍ന്ന് കോഴിക്കോട്ടെ ജ്വല്ലറിയില്‍ കസ്റ്റംസ് പരിശോധന നടത്തി സ്വര്‍ണവും രേഖകളും പിടിച്ചെടുത്തിരുന്നു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെയും സഹായിയുടേയും ജാമ്യാപേക്ഷ ഇന്ന് കോടതി തള്ളി. അധികാര ഇടനാഴിയിലെ സ്വപ്നയുടെ സ്വാധീനം പ്രകടമാണെന്ന് ജാമ്യാപേക്ഷ തള്ളിയത്. കോണ്‍സുലേറ്റില്‍ നിന്നും രാജി വെച്ച ശേഷവും സ്വപ്ന അവിടുത്തെ ഉന്നത ഉദ്യോഗസ്ഥരെ സഹായിച്ചു. ഇതിനുശേഷം സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ ജോലി നേടി.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.