തിരുവനന്തപുരം: ചട്ടം ലംഘിച്ച് മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തതിന് കസ്റ്റംസ് കേസെടുത്തു. കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും.
നയതന്ത്ര ചാനല്‍ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ പുറത്ത് വിതരണം ചെയ്യുന്നത് നിയമലംഘനമാണെന്ന വിലയിരുത്തലിലാണ് മന്ത്രിയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇത് അന്വേഷിക്കാനായി കസ്റ്റംസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.
മതഗ്രന്ഥങ്ങള്‍ക്ക് പുറമെ 17000 കിലോ ഈന്തപ്പഴവും നയതന്ത്ര ചാനല്‍ വഴി കേരളത്തിലെത്തിച്ച് വിവിധ സ്‌കൂളുകളില്‍ വിതരണം ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
നയതന്ത്ര ബാഗുവഴി കെണ്ടുവരുന്നത് കോണ്‍സുലേറ്റ് ആവശ്യത്തിനുള്ള വസ്തുക്കളാണ്.
Comments are closed for this post.