2023 June 10 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

തിരുവനന്തപുരത്ത് പുലര്‍ച്ചെ മുതല്‍ റെയ്ഡിനിറങ്ങി പൊലിസ്: വലയിലായത് 107ഗുണ്ടകള്‍; 94 പിടികിട്ടാപ്പുള്ളികള്‍

തിരുവനന്തപുരം: ഓണക്കാലം കണക്കിലെടുത്ത് തലസ്ഥാനത്ത് പൊലിസ് നടത്തിയ റെയ്ഡില്‍ 107 പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റിലായി. ഇവരില്‍ 13 പേര്‍ അപകടകാരികളാണെന്നാണ് പൊലിസ് പറയുന്നത്. തിരുവനന്തപുരം റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

ജില്ലവിട്ടിരുന്ന ഇവര്‍ ഓണത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് തിരിച്ചെത്തിയത് മനസിലാക്കിയായിരുന്നു പൊലിസ് നീക്കം. കോടതിയില്‍ ഹാജരാക്കി ഇവരെ റിമാന്‍ഡ് ചെയ്യും. തിരുവനന്തപുരത്ത് സമീപകാലത്ത് ഇത്രയധികം കുറ്റവാളികള്‍ ഒരിമിച്ച് പൊലിസ് പിടിയിലാകുന്നത് ഇതാദ്യമാണ്.

107 പിടികിട്ടാപ്പുള്ളികളെയാണ് ഇന്ന് പുലര്‍ച്ചെ മുതല്‍ നടന്ന റെയ്ഡില്‍ തിരുവനന്തപുരം റൂറല്‍ പൊലിസ് പിടികൂടിയത്. ഇതില്‍ 94 പേര്‍ വിവിധ കോടതികളില്‍ നിന്ന് വാറന്റ് ഉണ്ടായിട്ടും ഹാജരാകാതെ മുങ്ങിനടന്നവരാണ്. 13 പേര്‍ ഗുണ്ടാ കേസുകളിലടക്കം ഉള്‍പ്പെട്ട് ഒളിവില്‍ പോയവരാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.