2021 January 25 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

റിമാന്റ് പ്രതിയുടെ മരണം: ഷഫീഖിന് അപസ്മാരം ഉണ്ടായെന്ന് ജയില്‍ വകുപ്പ്

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ റിമാന്റ് പ്രതി മരിച്ചസംഭവത്തില്‍ ദുരീഹ ആരോപിച്ച് കുടുംബംരംഗത്തെത്തിയതോടെ വിശദീകരണവുമായി ജയില്‍വകുപ്പ്. കാഞ്ഞിരപ്പള്ളി വട്ടകപ്പാറ സ്വദേശി ഷെഫീക്ക് (35) മരിച്ച സംഭവത്തില്‍ പൊലിസിനെതിരേ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.

എന്നാല്‍ ഷഫീഖിന് ഇന്നലെ ഉച്ചയ്ക്ക് അപസ്മാരം ഉണ്ടായെന്ന് ജയില്‍ വകുപ്പ് അറിയിച്ചു. അപസ്മാരം ഉണ്ടായെങ്കിലും പിന്നീട് പൂര്‍വസ്ഥിതിയിലായി. തുടര്‍ന്ന് ആലുവ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ കൊവിഡ് ടെസ്റ്റിന് വിധേയനാക്കി. പിന്നീട് തിരികെ ജയിലിലെത്തിയ ശേഷം ഛര്‍ദ്ദി അനുഭവപ്പെട്ടു. ഇതേ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെന്നും ജയില്‍ അധികൃതര്‍ പറയുന്നു. ഷഫീഖിന്റെ പരിക്കുകള്‍ സംബന്ധിച്ച് ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. ഷഫീഖിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം മകനെ പൊലിസ് മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന് പിതാവ് ആരോപിച്ചു. ഒരു മണിയായപ്പോള്‍ വിളിച്ച് മകന്‍ മെഡിക്കല്‍ കോളജിലാണെന്ന് പറഞ്ഞു. അസുഖമായിട്ട് കൊണ്ടുവന്നതാണെന്നായിരുന്നു പൊലിസ് ആദ്യം പറഞ്ഞത്. നാല് മണിയാകുമ്പോഴേക്കും മെഡിക്കല്‍ കോളജില്‍ എത്താമെന്ന് താന്‍ പറഞ്ഞു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും വിളിച്ച് പൊലിസ് മകന്‍ മരിച്ചുപോയെന്ന് അറിയിച്ചു. പെട്ടെന്ന് മെഡിക്കല്‍ കോളജിലേക്ക് പോകാനും ആവശ്യപ്പെട്ടു. പഞ്ചായത്ത് അംഗത്തെ കൊണ്ട് വിളിപ്പിച്ചപ്പോഴും മകന്‍ മരിച്ചെന്ന് പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിനോക്കിയപ്പോള്‍ മകന്‍ ഇട്ടിരുന്ന പാന്റും ഷര്‍ട്ടുമല്ല ദേഹത്തുണ്ടായിരുന്നത്. ഒരു മഞ്ഞ മുണ്ടാണ് ഉടുത്തിരിക്കുന്നതെന്നും ഷഫീഖിന്റെ പിതാവ് പറഞ്ഞു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.