2024 February 24 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കുസാറ്റ് ദുരന്തം; അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്; വി.സിയോട് റിപ്പോര്‍ട്ട് തേടി

കുസാറ്റ് ദുരന്തം; അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്; വി.സിയോട് റിപ്പോര്‍ട്ട് തേടി

കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്. വൈസ് ചാന്‍സിലറോടും ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും മന്ത്രി ആര്‍ ബിന്ദു റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ കളമശ്ശേരി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പരിക്കേറ്റവരുടെ മൊഴി പൊലീസ് ഇന്നു രേഖപ്പെടുത്തും. അപകടത്തില്‍ മരിച്ച നാലുപേരുടേയും പോസ്റ്റ്‌മോര്‍ട്ടം രാവിലെ നടക്കും. പരിക്കേറ്റ വിദ്യാര്‍ത്ഥികളുടെ ചികിത്സാ ചെലവ് സര്‍വകലാശാല വഹിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 52 പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇതില്‍ മൂന്നുപേര്‍ ഐസിയുവിലാണ്. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് സൂചന. അപകടത്തില്‍ പെട്ടവരെ കുറിച്ച് അറിയാന്‍ ഹെല്‍പ്ലൈന്‍ നമ്പറുകള്‍ തുടങ്ങിയിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട അടിയന്തര ആവശ്യങ്ങള്‍ക്ക് 8590886080, 9778479529 നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു.

   

ഇന്നലെ രാത്രിയോടെയാണ് കുസാറ്റ് സാങ്കേതിക സര്‍വ്വകലാശാലയില്‍ നാടിനെ കണ്ണീരിലാഴ്ത്തിയ അപകടമുണ്ടായത്. കുസാറ്റ് ടെക് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയ്ക്കിടെയാണ് അപകടം. ഓപ്പണ്‍ എയര്‍ സ്റ്റേഡിയത്തിലായിരുന്നു പരിപാടി. അതിനിടെ മഴ പെയ്തതോടെ ആളുകള്‍ സമീപത്തുണ്ടായിരുന്ന ഓഡിറ്റോറിയത്തിലേക്ക് ഇരച്ചു കയറിയതാണ് ദുരന്തത്തിലേക്ക് നയിച്ചത്. പരിപാടികള്‍ കാണാന്‍ രാവിലെ മുതല്‍ ആളുകളുണ്ടായിരുന്നു. വൈകീട്ട് ഗാനമേള തുടങ്ങിയതോടെ തിരക്കു കൂടി. പുറത്തു നിന്നുള്ള ജനങ്ങളും ഗാനമേള കേള്‍ക്കാന്‍ ക്യാംപസിലെത്തിയിരുന്നു. പിന്നാലെയാണ് ദുരന്തം. വിദ്യാര്‍ഥികള്‍ ബോധരഹിതരായി കുഴഞ്ഞു വീഴുകയായിരുന്നു. പെട്ടെന്നു മഴ പെയ്തതോടെ പുറത്തു നിന്നവര്‍ ഓഡിറ്റോയിറത്തിലേക്ക് ഇരച്ചു കയറിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് കണ്ടെത്തല്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.