കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) യിൽ വിദ്യാര്‍ഥിനിയെ സഹപാഠി പീഡിപ്പിച്ചതായി പരാതി. ഭീഷണിപ്പെടുത്തി വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പരാതിയില്‍ ആലപ്പുഴ സ്വദേശിയായ വിദ്യാർത്ഥിക്കെതിരെ പൊലിസ് കേസെടുത്തു.
പരാതിക്കാരിയുടെ സുഹൃത്തായിരുന്ന വിദ്യാർത്ഥിയാണ് പീഡിപ്പിച്ചത്. ഓൺലൈൻ പഠന സമയത്ത് ഇരുവരും സൗഹൃദം സ്ഥാപിച്ചിരുന്നു. ഈ സൗഹൃദത്തിന്റെ അടിസ്ഥാനത്തിൽ സുഹൃത്തിനൊപ്പം ചായകുടിക്കാൻ പോയ പരാതിക്കാരിയെ സഹപാഠി കാറിൽവച്ച് ബലം പ്രയോഗിച്ച് ചുംബിച്ചശേഷം അതിന്റെ ചിത്രങ്ങൾ എടുത്തു. പിന്നീട് ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്.
സഹപാഠിയുടെ നിര്‍ബന്ധത്തിന് വഴങ്ങാതിരുന്ന വിദ്യാര്‍ഥിനിക്ക് ക്രൂരമര്‍ദനവും ഏല്‍ക്കേണ്ടിവന്നെന്നും പരാതിയില്‍ പറയുന്നു. ഭയപ്പെടുത്തിയാണ് വിവിധ ഇടങ്ങളിൽ എത്തിച്ച് പീഡനം നടത്തിയത്. കുസാറ്റ് കാമ്പസ്, ഫോര്‍ട്ട്‌കൊച്ചി, ഷൊര്‍ണൂര്‍, കാക്കനാട് എന്നിവിടങ്ങളില്‍വെച്ചാണ് ബലാത്സംഗത്തിനിരയാക്കിയതെന്നും പെൺകുട്ടി പരാതിയില്‍ പറയുന്നു.
അതേസമയം, പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാൻ പൊലിസിനായിട്ടില്ല. പ്രതി ഒളിവിലാണെന്നും അന്വേഷണം നടക്കുകയാണെന്നും പൊലിസ് പറയുന്നു. പ്രതിയുടെ മൊബൈല്‍ സ്വിച്ച് ഓഫാണെന്നാണ് പൊലിസ് പറയുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കളമശ്ശേരി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ്, സെന്‍ട്രല്‍ പൊലിസിന് കൈമാറിയിരുന്നു.
Comments are closed for this post.