കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വിദേശ ഭാഷാ വകുപ്പില്‍ ഓഫ്ലൈന്‍ ഫ്രഞ്ച്, ഓണ്‍ലൈന്‍ ജാപ്പനീസ് കോഴ്സുകളിലേക്ക് ഓഗസ്റ്റ് 1 ന് രാവിലെ 11 മണിയ്ക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്ലസ്ടു പാസായവര്‍ക്ക് പങ്കെടുക്കാം. ഓഫ്ലൈന്‍ പി.ജി. ഡിപ്ലോമ ഇന്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 2 ന് രാവിലെ 11 മണിക്ക് നടക്കും. ബിരുദധാരികള്‍ക്ക് പങ്കെടുക്കാം. സ്പോട്ട് അഡ്മിഷനുകളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ അസ്സ്ല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം വകുപ്പ് ഓഫീസില്‍ എത്തിച്ചേരണം. വിശദ വിവരങ്ങള്‍ക്ക് 6282167298.
കംപ്യൂട്ടര്‍ സയന്‍സ് വകുപ്പില്‍ എം.ടെക്ക് കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിത്ത് സ്പെഷലൈസേഷന്‍ ഇന്‍ ഡേറ്റ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്/ സോഫ്റ്റ് വെയര്‍ എന്‍ജിനീയറിങ് എന്നീ റെഗുലര്‍ കോഴ്സുകളിലേക്ക് ഇന്നു രാവിലെ 10 മണിക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും. ബി.ടെക് കംപ്യൂട്ടര്‍ / ഐടി / ഇലക്ട്രോണിക്സ് / ഇലക്ട്രിക്കല്‍ / ബയോമെഡിക്കല്‍ / ഇന്‍സ്ട്രുമെന്റഷന്‍ /എം.സി.എ ഡിഗ്രി അല്ലെങ്കില്‍ മാത്സ് / ഫിസിക്സ് / സ്റ്റാറ്റിസ്റ്റിക്സ് / കംപ്യൂട്ടര്‍ സയന്‍സ് / ഇലക്ട്രോണിക്സ് ബിരുദാനന്തര ബിരുദം ഉള്ള റിസര്‍വേഷന്‍ വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക് 04842862301.
സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ എ.ഐ.സി.ടി.ഇയുടെ അംഗീകാരമുള്ള എം.ടെക്ക് ഡേറ്റ സയന്‍സ് ആന്‍ഡ് അനലിറ്റ്ക്സ് കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് 31 ന് രാവിലെ 10 മണിക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും. അപ്ലൈഡ് കെമിസ്ട്രി വകുപ്പില്‍ എം.എസ്.സി കെമിസ്ട്രി കോഴ്സില്‍ ജനറല്‍ ഉള്‍പ്പടെ ഒഴിവുള്ള സീറ്റികളിലേക്ക് 31 ന് രാവിലെ 9.30 ന് നടത്തും. ക്യാറ്റ്് 2023 റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് പങ്കെടുക്കാം. കുഞ്ഞാലി മരക്കാര്‍ സ്‌കൂള്‍ ഓഫ് മറൈന്‍ എന്‍ജിനീയറിങില്‍ ബി.ടെക്ക് മറൈന്‍ എന്‍ജിനീയറിങ് കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് 31 ന് രാവിലെ 10 മണിയ്ക്ക സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു.ഐ.എം.യു സി.ഇ.ടി 2023 റാങ്ക്് ലിസ്റ്റിലുള്ളവര്‍ക്ക് പങ്കെടുക്കാം. ക്യാറ്റ് 2023 റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് 04842576606.
Comments are closed for this post.