Current Affairs suprabaatham
കറന്റ് അഫയേഴ്‌സ് 30/11/2023
1, കംമ്പ്യൂട്ടര്‍ സെക്യൂരിറ്റി ദിനമായി ആചരിക്കപ്പെടുന്നത്?
നവംബര്‍ 30
2, പന്നിപ്പനിയുടെ പുതിയ വകഭേദമായ എച്ച്1എന്‍2 ആദ്യമായി മനുഷ്യരില്‍ സ്ഥിരീകരിച്ചത്?
ബ്രിട്ടണില്‍
3, 60 വയസ് കഴിഞ്ഞ കിടപ്പുരോഗികള്‍ക്കായി സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ നടപ്പിലാക്കുന്ന പദ്ധതി?
വയോസാന്ത്വനം
4, കേരളത്തിലെ ഏറ്റവും വലിയ ആഡംബര യാത്ര നൗക?
ക്ലാസിക്ക് ഇംപീരിയല്‍
5, 2023 ഐ.എഫ്.എഫ്.കെയില്‍ ആദരിക്കപ്പെടുന്ന പ്രശസ്ത ചലച്ചിത്ര സംവിധായകന്‍?
മൃണാള്‍ സെന്‍
6, 2023ലെ ഗ്ലോബല്‍ ആയുര്‍വ്വേദ ഫെസ്റ്റ് സംഘടിപ്പിക്കപ്പെടുന്നത്?
തിരുവനന്തപുരം
കറന്റ് അഫയേഴ്‌സ് 29/11/2023
1, 54ാ-മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ മയൂരം സ്വന്തമാക്കിയത്?
എന്‍ഡ്‌ലെസ് ബോര്‍ഡേഴ്‌സ്
2, എന്‍ഡ്‌ലെസ് ബോര്‍ഡേഴ്‌സിന്റെ സംവിധായകന്‍?
അബാസ് അമിനി
3, 2023 നവംബറില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റ്?
മിഗ്ജാം
4 മിഗ്ജാം ചുഴലിക്കാറ്റിന് ആ പേര് നിര്‍ദേശിച്ച രാജ്യം?
മ്യാന്‍മര്‍
5, ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്?
ക്രിസ്റ്റഫര്‍ ലക്‌സണ്‍
കറന്റ് അഫയേഴ്സ് 28/11/2023
1,അടുത്തിടെ ഏത് സംസ്ഥാനത്തെ കശുവണ്ടിക്കാണ് ജി.ഐ ടാഗ് ലഭിച്ചത്?
ഗോവ
2,മഡഗാസ്കറിന്റെ പ്രസിഡണ്ടായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ?
ആൻഡ്രി രജോലിന
3,2023 നവംബറിൽ ഇന്ത്യൻ പൗരന്മാർക്ക് വിസ രഹിത പ്രവേശനം അനുവദിച്ച രാജ്യം ഏതാണ് ?
മലേഷ്യ
4,ഉന്നത വിദ്യാഭ്യാസ പരിഷ്കാരത്തിന്റെ ഭാഗമായി എല്ലാ സർവ്വകലാശാലകളെയും ഒറ്റ കുടക്കീഴിലാക്കുന്നതിനായി വികസിപ്പിക്കുന്ന സോഫ്റ്റ്‌വെയർ ?
K-REAP (Kerala Resource for Education Administration and Planning)
5,ആദ്യ ഖേലോ ഇന്ത്യ പാരാ ഗെയിംസ് 2023 ന്റെ വേദി ?
ഡൽഹി
6,ഫോർമുല വൺ അബുദാബി ഗ്രാൻഡ് പ്രീയിൽ ചാൾസ് ലെക്ലർക്കിനെ തോൽപ്പിച്ച് വിജയിയായത് ?
മാക്‌സ് വെർസ്റ്റപ്പൻ
7,2023 ബുക്കർ പ്രൈസ് നേടിയതാര്?
പോൾ ലിഞ്ച് ( ബുക്ക്-“Prophet song”)
കറന്റ് അഫയേഴ്സ് 27/11/2023
1, അടുത്തിടെ 2024ൽ ഇന്റർനാഷണൽ ഷുഗർ ഓർഗനൈസേഷന്റെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്?
ഇന്ത്യ
2, വിവരാവകാശ നിയമത്തിന്റെ വ്യവസ്ഥകളിൽ നിന്നും അടുത്തിടെ ഒഴിവാക്കപ്പെട്ട ദേശീയ സൈബർ സുരക്ഷ ഏജൻസി?
ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം
3, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ പുതിയ പ്രസിഡന്റ്?
അനീഷ് ഷാ
4, യൂണിസെഫിന്റെ കണക്കുകൾ പ്രകാരം ലോകത്ത് കുട്ടികൾക്ക് ജീവിക്കാൻ ഏറ്റവും അപകടകരമായ സ്ഥലം?
ഗാസ
5, ആയുഷ്മാൻ ഭാരത് ആരോഗ്യക്ഷേമ കേന്ദ്രങ്ങളുടെ പുതിയ പേര്?
ആയുഷ്മാൻ ആരോഗ്യ മന്ദിർ
6, ലോകത്തെ ആദ്യ പൂർണ്ണ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കപ്പൽ?
മേയ്ഫ്ലവർ 400
കറന്റ് അഫയേഴ്‌സ് 26/11/2023
1, ഭരണഘടന ദിനം?
നവംബര്‍ 26
2, ദേശീയ പാല്‍ ദിനം?
നവംബര്‍ 26
3, കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ദത്തെടുക്കല്‍ ബോധവത്ക്കരണ പരിപാടി?
താരാട്ട്
4, മിഡില്‍ ഈസ്റ്റില്‍ ആദ്യമായി ഹൈഡ്രജന്‍ ഇന്ധന പമ്പ് നിലവില്‍ വന്നത്?
അബുദാബി
5, പണ്ടു പണ്ടൊരു മാര്‍ത്താണ്ഡവര്‍മ്മ എന്ന കൃതിയുടെ രചയിതാവ്?
സുഭാഷ് ചന്ദ്രന്‍
6,സംസ്ഥാനത്തെ ആദ്യ ആന്റിബയോട്ടിക്ക് സ്മാര്‍ട്ട് ഹോസ്പിറ്റല്‍?
കക്കോടി കുടുംബാരോഗ്യ കേന്ദ്രം, കോഴിക്കോട്
കറന്റ് അഫയേഴ്‌സ് 25/11/2023
1, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് എതിരെയുള്ള അന്താരാഷ്ട്ര ദിനം?
നവംബര്‍ 25
2, 2023ല്‍ ആഗോള കാലാവസ്ഥ ഉച്ചകോടി നടക്കുന്നത്?
യു.എ.ഇ
3, നവംബര്‍ 2023ല്‍ ചന്ദ്രന് ചുറ്റും ദൃശ്യമായ പ്രതിഭാസം?
മൂണ്‍ ഹാലോ
4, മാലിന്യ സംസ്‌ക്കരണത്തിനായി ശാക്തിക എന്ന പേരില്‍ പദ്ധതി ആരംഭിച്ച ജില്ലാ പഞ്ചായത്ത്?
മലപ്പുറം
5, ജലപാതയിലൂടെ ചരക്കുനീക്കത്തിന് ഇന്ത്യയുമായി ധാരണാപത്രം ഒപ്പിടുന്ന ആദ്യത്തെ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോം ?
ആമസോണ്‍
കറന്റ് അഫയേഴ്‌സ് 24/11/2023
1, വൈദ്യുതി ബോര്‍ഡിന്റെ സംസ്ഥാനത്തെ ആദ്യ ആണവ നിലയം നിലവില്‍ വരുന്നത്?
കായംകുളം
2, കൊച്ചിയിലെ ആദായ നികുതി വകുപ്പിന്റെ പുതിയ മന്ദിരം?
ആയ്ക്കര്‍ ഭവന്‍
3, പുതിയ നെതര്‍ലന്‍ഡ് പ്രധാനമന്ത്രി?
ഗീര്‍ട്ട് വൈല്‍ഡേഴ്‌സ്
4, ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷം രൂപം കൊള്ളുന്ന നാലാമത്തെ കൊടുങ്കാറ്റ്?
മൈചോങ്
5, 2023 നവംബറില്‍ ഐ.ഐ.ടി റോപ്പറിലെ ഗവേഷണ സംഘം സത്‌ലജ് നദിയില്‍ നിന്നും കണ്ടെത്തിയ അപൂര്‍വ്വ ലോഹം?
ടാന്റലം
6, കേരള സാക്ഷരത മിഷന്‍ ബ്രാന്‍ഡ് അംബാസിഡറായി നിയമിതനാകുന്ന ചലച്ചിത്ര താരം?
ഇന്ദ്രന്‍സ്
കറന്റ് അഫയേഴ്‌സ് 23/11/2023
1, പ്രായോഗികത, ശാസ്ത്രീയത എന്നിവയിലൂന്നിയ ആയൂര്‍വേദ ചികിത്സരീതികള്‍ വികസിപ്പിക്കുന്നതിന് ആയുഷ് മന്ത്രാലയം നടപ്പിലാക്കുന്ന
പദ്ധതി?
അഗ്നി
2, 28ാ-മത് ഐ.എഫ്.എഫ്.കെയില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് സ്വന്തമാക്കിയ വ്യക്തി?
ക്രിസ്‌തോഫ് സനൂസി
3, പശ്ചിമ ബംഗാളിന്റെ ബ്രാന്‍ഡ് അംബാസിഡറായി നിയമിതനായത്?
സൗരവ് ഗാംഗുലി
4, രാജ്യത്ത് ആദ്യമായി കേസ് ഫയല്‍ ചെയ്യാനും, ഹരജികള്‍ പരിശോധിക്കാനും മൊബൈല്‍ ആപ്പ് വഴി സംവിധാനം ഒരുക്കിയ ഹൈക്കോടതി?
കേരള ഹൈക്കോടതി
5, സംസ്ഥാനത്തെ ആദ്യ ടൈഗര്‍ സഫാരി പാര്‍ക്ക് നിലവില്‍ വരുന്നത്?
മുതുകാട്, ചക്കിട്ടപ്പാറ (കോഴിക്കോട്)
6, ഉത്തരകൊറിയ വിക്ഷേപിച്ച ആദ്യ നിരീക്ഷണ/ചാര ഉപഗ്രഹം?
മല്ലിഗ്യോംഗ് 1
7, 2024 അണ്ടര്‍-19 ക്രിക്കറ്റ് വേദി?
ദക്ഷിണാഫ്രിക്ക
കറന്റ് അഫയേഴ്‌സ് 22/11/2023
1, 2023 നവംബറില്‍ അന്തരിച്ച പ്രമുഖ മലയാള സാഹിത്യകാരി?
പി.വത്സല
2, 54ാ-മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സത്യജിത്ത് റേ ആജീവനാന്ത പുരസ്‌ക്കാരം നേടിയത്?
മൈക്കിള്‍ ഡഗ്ലസ്
3, 2023 നവംബറില്‍ അര്‍ജന്റീനയുടെ പുതിയ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടത്?
ഹവിയര്‍ മിലെയ്
4, അടുത്തിടെ ലോകാരോഗ്യ സംഘടന ആരോഗ്യ ഭീഷണിയായി പ്രഖ്യാപിച്ചത്?
ഏകാന്തത
5, ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ച പുതിയ ഇനം കുരുമുളക്?
ചന്ദ്ര
6, 2027 പുരുഷ ഏകദിന ലോകകപ്പ് ക്രിക്കറ്റ് വേദി?
ദക്ഷിണാഫ്രിക്ക, നമീബിയ സിംബാവെ
കറന്റ് അഫയേഴ്‌സ് 21/11/2023
1, ലോക ടെലിവിഷന്‍ ദിനം?
നവംബര്‍ 21
2, ദുബൈ ഇന്റര്‍നാഷണല്‍ ഫിലിം കാര്‍ണിവല്‍ അവാര്‍ഡിനര്‍ഹമായ മലയാള ചിത്രം?
കാക്കിപ്പട
3, കാക്കിപ്പട എന്ന ചലച്ചിത്രത്തിന്റെ സംവിധായകന്‍?
ഷെബി ചൗ ഘട്ട്
4, 2023 നവംബറില്‍ അന്തരിച്ച പ്രമുഖ ബോളിവുഡ് സംവിധായകന്‍?
സഞ്ജയ് ഗാധ്വി
5, 5 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയ ഇന്ത്യയിലെ ആദ്യ ജില്ല?
വയനാട്
കറന്റ് അഫയേഴ്‌സ് 20/11/2023
1, 2023 നവംബറില്‍ അന്തരിച്ച ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാന്‍?
പ്രൊഫ.സി.എല്‍.പൊറിഞ്ചുക്കുട്ടി
2, ലൈബീരിയയുടെ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടത്?
ജോസഫ് ബൊവാക്കൈ
3, 2022 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ നടക്കുന്ന സംസ്ഥാനം?
തമിഴ്‌നാട്
4, 2023ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവുമധികം പാസ്‌പോര്‍ട്ട് ഉടമകളുള്ള സംസ്ഥാനം?
കേരളം
5, 2023ലെ ഏകദിന ക്രിക്കറ്റ് പുരുഷ ലോകകപ്പ് സ്വന്തമാക്കിയത്?
ഓസ്‌ട്രേലിയ
6, പ്രഥമ ചെ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ കിരീടം സ്വന്തമാക്കിയത്?
കേരളം
വിദ്യാഭ്യാസ-കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/EK0q2bRDnfRKBUYvXziXob
കറന്റ് അഫയേഴ്‌സ് 19/11/2023
1, ദേശീയോദ്ഗ്രഥന ദിനമായി ആചരിക്കുന്നത്?
നവംബര്‍ 19
2, 2023 നവംബറില്‍ ഓപ്പണ്‍ എ.ഐ പുറത്താക്കിയ ചാറ്റ് ജിപിയുടെ ഉപജ്ഞാതാവും സഹസ്ഥാപകനും?
സാം ഓള്‍ട്ട്മാന്‍
3, രാജ്യത്താദ്യമായി പൂര്‍ണമായും വനിതകളുടെ മേല്‍നോട്ടത്തില്‍ വോട്ടെടുപ്പ് നടന്ന നിയമസഭാ മണ്ഡലം?
റായ്പൂര്‍ നോര്‍ത്ത് (ഛത്തീസ്ഗഢ്)
4, ദക്ഷിണധ്രുവത്തില്‍ ലാന്‍ഡ് ചെയ്യുന്ന ഏറ്റവും വലിയ യാത്ര വിമാനം?
ബോയിങ് 787 ഡ്രീം ലൈനര്‍
5, പ്രശസ്ത ട്രാവല്‍ പ്രസിദ്ധീകരണമായ ‘കൊണ്ടെ നാസ്റ്റ് ട്രാവലറിന്റെ’ 2024ല്‍ ഏഷ്യയില്‍ സന്ദര്‍ശിക്കേണ്ടയിടങ്ങളില്‍ ഒന്നാമതായി
നല്‍കിയിരിക്കുന്നത്?
കൊച്ചി
6, 54ാ-മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രം?
കാച്ചിങ് ഡസ്റ്റ്
കറന്റ് അഫയേഴ്‌സ് 18/11/2023
1, ദേശീയ ദത്തെടുക്കല്‍ ദിനം?
നവംബര്‍ 18
2, സ്‌പെയ്‌നിന്റെ പ്രധാനമന്ത്രിയായി വീണ്ടും തെരെഞ്ഞെടുക്കപ്പെട്ട നേതാവ്?
പെഡ്രോ സാഞ്ചെസ്
3, ലക്‌സംബര്‍ഗിന്റെ പുതിയ പ്രധാനമന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ടത്?
ലൂക്ക് ഫ്രീഡന്‍
4, അടുത്തിടെ ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റ് അവതരിപ്പിച്ച രാജ്യം?
ചൈന
5, ചാറ്റ് ജിപിടി അടിസ്ഥാനമാക്കി മൈക്രോസോഫ്റ്റ് അവതരിപ്പിച്ച ബിങ് ചാറ്റിന്റെ പുതിയ പേര്?
കോ പൈലറ്റ്
കറന്റ് അഫയേഴ്‌സ് 11/11/2023
1, ദേശീയ വിദ്യാഭ്യാസ ദിനം?
നവംബര്‍ 11
2, ദേശീയ മന്ത് രോഗനിവാരണ ദിനമായി ആചരിക്കുന്നത്?
നവംബര്‍ 11
3,2023 നവംബറില്‍ ജാതി സെന്‍സസ് ആരംഭിച്ച ഇന്ത്യന്‍ സംസ്ഥാനം?
ആന്ധ്രാ പ്രദേശ്
4, ചിക്കുന്‍ഗുനിയക്കെതിരെ വികസിപ്പിച്ച രാജ്യത്തെ ആദ്യ വാക്‌സിന്‍?
ഇക്‌സിചിക്ക് വാക്‌സിന്‍
5, ‘കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും’ എന്ന പഠന ഗ്രന്ഥം രചിച്ചത്?
പി.എ മുഹമ്മദ് റിയാസ്
കറന്റ് അഫയേഴ്‌സ് 10/11/2023
1, ദേശീയ ആയൂര്‍വേദ ദിനമായി ആചരിക്കുന്നത്?
നവംബര്‍ 10
2, ലോക പ്രതിരോധ കുത്തിവെപ്പ് ദിനം?
നവംബര്‍ 10
3, ലോക ശാസ്ത്ര ദിനം?
നവംബര്‍ 10
4, സര്‍ക്കാര്‍ ജോലികളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ജാതി സംവരണം 65 ശതമാനം ആക്കിയ സംസ്ഥാനം?
ബീഹാര്‍
5, 2023 നവംബറില്‍ യു.എസ് ഉള്‍പ്പെടെ 12 രാജ്യങ്ങളില്‍ സ്ഥിരീകരിച്ച കൊറോണ വൈറസിന്റെ പുതിയ വകഭേദം?
ജെ.എന്‍1
6, ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സില്‍ അംഗമായ രാജ്യം?
ചിലി
7, 37ാ-മത് ദേശീയ ഗെയിംസ് ജേതാക്കള്‍?
മഹാരാഷ്ട്ര
കറന്റ് അഫയേഴ്‌സ് 09/11/2023
1, ഇന്ത്യയില്‍ ദേശീയ നിയമ സേവനദിനമായി ആചരിക്കപ്പെടുന്നത്?
നവംബര്‍ 9
2, രാജ്യത്തെ സ്‌കൂളുകളുടെ നവീകരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതി?
പ്രധാനമന്ത്രി സ്‌കൂള്‍സ് ഫോര്‍ റൈസിങ് ഇന്ത്യ
3, ഐ.ഐ.ടി മദ്രാസ് സ്ഥാപിച്ച ആദ്യത്തെ അന്താരാഷ്്ട്ര ക്യാമ്പസ് സ്ഥിതി ചെയ്യുന്നത്?
ടാന്‍സാനിയയിലെ സാന്‍സിബാര്‍
4, 2023 നവംബറില്‍ സ്തനാര്‍ബുദം തടയുന്നതിനുള്ള പ്രതിരോധ മരുന്നായ ‘അനാസ്ട്രസോള്‍’ ഗുളിക ഉപയോഗിക്കാന്‍ അനുമ തി നല്‍കിയ രാജ്യം?
ബ്രിട്ടണ്‍
5, ഓണ്‍ലൈനില്‍ കുട്ടികള്‍ക്ക് നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളും, ചൂഷണങ്ങളും നേരിടാന്‍ മെറ്റയും, ഗൂഗിളും ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതി?
ലാന്റേണ്‍
6, 2023 ഡിസംബര്‍ 31-നുള്ളില്‍ വിവരാവകാശ നിയമത്തിന് കീഴില്‍ വരാനൊരുങ്ങുന്ന കേരളത്തിലെ സംരംഭം?
കുടുംബശ്രീ
കറന്റ് അഫയേഴ്‌സ് 08/11/2023
1, ലോക റേഡിയോഗ്രാഫി ഡേ?
നവംബര്‍ 8
2, റഷ്യയുടെ s-400നു സമാനമായി വ്യോമ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ രൂപകല്‍പ്പന ചെയ്യുന്ന ദൗത്യം?
പ്രൊജക്റ്റ് കുശ
3, കേരള ബാങ്കിനെ സംസ്ഥാനത്തെ ഒന്നാമത്തെ ബാങ്കാക്കി മാറ്റുന്നതിന് രൂപീകരിച്ച പദ്ധതി?
മിഷന്‍ റെയിന്‍ബോ 2024
4, 2023 നവംബറില്‍ ഒഡീഷ തീരത്തെ അബ്ദുല്‍ കലാം ദ്വീപില്‍ നിന്നും ഇന്ത്യ വിജയകരമായി പരീക്ഷിച്ച ഹ്രസ്വദൂര ബാലിസ്റ്റിക്ക് മിസൈല്‍?
പ്രളയ്
5, ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന ആദ്യ അഫ്ഗാനിസ്ഥാന്‍ താരം?
ഇബ്രാഹിം സദാന്‍
കറന്റ് അഫയേഴ്‌സ് 07/11/2023
1, ശിശു സംരക്ഷണ ദിനമായി ആചരിക്കുന്നത്?
നവംബര്‍ 7
2, ദേശീയ കാന്‍സര്‍ ബോധവത്ക്കരണ ദിനം?
നവംബര്‍ 7
3, ഇന്ത്യയുടെ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണര്‍?
ഹീരാലാല്‍ സമരിയ
4, ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ പഠന റിപ്പോര്‍ട്ട് പ്രകാരം ഊര്‍ജ്ജത്തിന് ഏറ്റവും ആവശ്യമുള്ള രാജ്യമായി അടുത്ത 30
വര്‍ഷത്തിനുള്ളില്‍ മാറുന്നത്?
ഇന്ത്യ
5, രമേശ് ചെന്നിത്തലയുടെ ആത്മകഥ?
രമേശ് ചെന്നിത്തല: അറിഞ്ഞതും അറിയാത്തതും
6,2023 ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ജേതാക്കളായത്?
ഇന്ത്യ
7, അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തില്‍ ടൈംഡ് ഔട്ട് ആകുന്ന ആദ്യ താരം?
എയ്ഞ്ചലോ മാത്യൂസ്
കറന്റ് അഫയേഴ്‌സ് 06/11/2023
1, ഇലോണ്‍ മസ്‌ക്കിന്റെ കമ്പനിയായ xai പുറത്തിറക്കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ട്?
ഗ്രോക്ക്
2, പാരിസ് ആസ്ഥാനമായ ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് ലീഗല്‍ മെട്രോളജിയുടെ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട മലയാളി?
ഡോ.ബോബ് ജോസഫ് മാത്യു
3, ഇന്ത്യയിലെ സ്‌കൂളുകളുടെ നവീകരണത്തിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിംഗ് ഇന്ത്യ പദ്ധതിയില്‍
പങ്കാളികളായ കേരളത്തിലെ സ്‌കൂളുകളുടെ എണ്ണം?
32
4, അന്തര്‍വാഹിനിയില്‍ നിന്ന് വിക്ഷേപിക്കാന്‍ കഴിയുന്ന റഷ്യയുടെ ആണവശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈല്‍?
ബുലാവ
5, വോയിസ് ചാറ്റ് ഉപയോഗിച്ച് യുപിഐ
വഴി പണം അടക്കാനുള്ള സംവിധാനം?
ഹലോ യുപിഐ
6, ഏകദിന ക്രിക്കറ്റില്‍ 49 സെഞ്ച്വറി തികച്ച് സച്ചിന്റെ റെക്കോഡിനൊപ്പമെത്തിയ പുരുഷ താരം?
വിരാട് കോഹ്ലി
1, യുഎന്‍ ലോക സുനാമി ബോധവത്ക്കരണ ദിനമായി ആചരിക്കുന്നത്?
നവംബര്‍ 5
2, 2023 നവംബറില്‍ ഭൂകമ്പം ഉണ്ടായ ഇന്ത്യയുടെ അയല്‍രാജ്യം?
നേപ്പാള്‍
3, 2023 നവംബര്‍ 1 മുതല്‍ റിസര്‍വ് ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത്?
മനോരഞ്ജന്‍ മിശ്ര
4, നഗരങ്ങളിലെ തെരുവ് കച്ചവടക്കാരുടെ ഉപജീവനത്തിനായി കേന്ദ്ര ഭവന നഗര കാര്യ മന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതി?
പി.എം.സ്വാനിധി
5, ശെന്തുരുണി വന്യജീവി സങ്കേതത്തില്‍ കണ്ടെത്തിയ പുതിയ ഇനം ചിലന്തി?
ജമ്പിങ് സ്‌പൈഡര്‍ പാന്‍കോറിയസ് സെബാസ്റ്റിനി
6, 2023ലെ ലോക ക്ലബ്ല് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് വേദി?
ബംഗളൂരു
കറന്റ് അഫയേഴ്‌സ് 04/11/2023
1, 2023ലെ ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ വൃതിയാന സമ്മേളനം നടക്കുന്ന വേദി?
ദുബൈ
2, അടുത്തിടെ വടക്കു പടിഞ്ഞാറന്‍ യൂറോപ്പില്‍ വീശിയടിച്ച കൊടുങ്കാറ്റ്?
സിയറാന്‍ കൊടുങ്കാറ്റ്
3, 2023ലെ ഓഷ്യന്‍ ഗ്ലോബല്‍ റേസില്‍ അഭിലാഷ് ടോമിക്ക് ശേഷം പങ്കെടുക്കുന്ന മലയാളി?
ധന്യ പൈലോ
4, 2023ലെ വനസംരക്ഷണ ഭേദഗതി നിയമം പ്രാബല്യത്തില്‍ വരുന്നത്?
ഡിസംബര്‍ ഒന്ന് മുതല്‍
5, യുപിഎസ്‌സി യുടെ പുതിയ നിര്‍ദേശം അനുസരിച്ച് സംസ്ഥാന പൊലിസ് മേധാവിയാകാന്‍ വേണ്ട സര്‍വ്വീസ് കാലാവധി?
25 വര്‍ഷം
6, 2022ലെ സംസ്ഥാനത്തെ മികച്ച പൊലിസ് സ്റ്റേഷനുള്ള ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി നേടിയത്?
പെരിന്തല്‍മണ്ണ പൊലിസ് സ്‌റ്റേഷന്‍
കറന്റ് അഫയേഴ്‌സ് 03/11/2023
1, 2023 നവംബറില്‍ അന്തരിച്ച കഥകളി സംഗീതജ്ഞന്‍?
ചേര്‍ത്തല തങ്കപ്പ പണിക്കര്‍
2, 2023 നവംബറില്‍ ഇന്ത്യ ബഹിരാകാശ കരാര്‍ ഒപ്പിട്ട രാജ്യം?
മൗറീഷ്യസ്
3, ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഹരിതോര്‍ജ്ജ സര്‍വ്വകലാശാല?
കേരള കാര്‍ഷിക സര്‍വ്വകലാശാല
4, അടുത്തിടെ പ്രവര്‍ത്തനം അവസാനിപ്പിച്ച ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായിരുന്ന യുദ്ധ വിമാനം?
മിഗ് 21
5, ഇന്ത്യയിലെ എല്ലാ ഡോക്ടര്‍മാര്‍ക്കും ഏകീകൃത തിരിച്ചറിയല്‍ നല്‍കുന്നതിനായി നാഷണല്‍ മെഡിക്കല്‍ കമ്മീഷണ്‍ ആരംഭിച്ച പുതിയ പ്ലാറ്റ്‌ഫോം?
വണ്‍ നേഷന്‍ വണ്‍ രജിസ്‌ട്രേഷന്‍
6, ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരം?
മുഹമ്മദ് ഷമി
കറന്റ് അഫയേഴ്‌സ് 02/11/2023
1, 2023 നവംബറില്‍ അന്തരിച്ച സംഗീതജ്ഞയും എഴുത്തുകാരിയുമായ വ്യക്തി?
ലീല ഓംചേരി
2, 2023ലെ എഴുത്തച്ഛന്‍ പുരസ്‌ക്കാര ജേതാവ്?
ഡോ.എസ്.കെ വസന്തന്‍
3, രജിസ്‌റ്റേര്‍ഡ് തപാല്‍ സേവനങ്ങള്‍,കൊറിയര്‍ സേവനങ്ങള്‍ എന്നിവക്ക് നവംബര്‍ ഒന്ന് മുതല്‍ ഏര്‍പ്പെടുത്തിയ ചരക്ക് നികുതി?
18%
4, ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ്?
കെ.മാധവന്‍
5, ലോകത്തിലെ ആദ്യ എ.ഐ ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം?
ബ്രിട്ടണ്‍
6, ഇന്ത്യയിലെ ആദ്യ സാറ്റലൈറ്റ് അധിഷ്ഠിതമായ ജിഗാബൈറ്റ് സേവനം ആരംഭിച്ച സേവനദാതാവ്?
ജിയോ സ്‌പെയ്‌സ് ഫൈബര്‍
7, 2034 ലോകകപ്പ് ഫുട്‌ബോളിന്റെ വേദി?
സഊദി അറേബ്യ
കറന്റ് അഫയേഴ്‌സ് 01/11/2023
1, ലോക സസ്യാഹാര ദിനം?
നവംബര്‍ ഒന്ന്
2, ഇന്ത്യയിലെ ആദ്യ സാഹിത്യ നഗരമാ യി യുനെസ്‌ക്കോ തെരെഞ്ഞെ ടുത്തത്?
കോഴിക്കോട്
3, 2023ലെ അറബ് ലീഗ് ഉച്ചകോടി നടക്കുന്നത്?
റിയാദ്
4, ഇന്ത്യയിലെ മികച്ച ഗ്രീന്‍ ട്രാന്‍സ്‌പോര്‍ട്ട് സംരഭത്തിനുള്ള അവാര്‍ഡ് ലഭിച്ചത്?
കൊച്ചി വാട്ടര്‍ മെട്രോ
5, രാജ്യത്തെ ഏറ്റവും വലിയ ആഡംബര മാള്‍?
ജിയോ വേള്‍ഡ് പ്ലാസ
6, കേരളപ്പിറവിയോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിക്കപ്പെടുന്ന പരിപാടി?
കേരളീയം
കറന്റ് അഫയേഴ്‌സ് 31/10/2023
1,രാഷ്ട്രീയ ഏകതാ ദിനമായി ആചരിക്കുന്നത്?
ഒക്ടോബര്‍ 31
2, യുഎന്‍ ലോക നഗരദിനമായി ആചരിക്കുന്നത്?
ഒക്ടോബര്‍ 31
3, ഇന്ത്യയും-കസാഖിസ്ഥാനും തമ്മില്‍ നടന്ന സംയുക്ത സൈനിക അഭ്യാസം?
കസിന്‍ഡ്-2023
4, 67ാ-മത് മികച്ച പുരുഷ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയത്?
ലയണല്‍ മെസി
5, എസ്.ബി.ഐയുടെ ബ്രാന്‍ഡ് അംബാസിഡറായി നിയമിതനായ ക്രിക്കറ്റ് താരം?
എം.എസ്.ധോണി
6, 2023ലെ ഭരണഭാഷ പുരസ്‌ക്കാരത്തില്‍ മികച്ച ജില്ലയായി തെരെഞ്ഞെടുക്കപ്പെട്ടത്?
മലപ്പുറം
കറന്റ് അഫയേഴ്‌സ് 30/10/2023
1, 2023 ഒക്ടോബറില്‍ അന്തരിച്ച പ്രശസ്ത ഹോളിവുഡ് നടന്‍?
മാത്യു പെറി
2, കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ ഇന്റലിജന്‍സ് ബ്യൂറോയുടെ സൈബര്‍ പരിശോധന?
ഓപ്പറേഷന്‍ ചക്രവ്യൂഹ
3, സാമ്പത്തിക സാക്ഷരതാ പൂരം എന്ന പേരില്‍ തൃശൂര്‍ ജില്ലയില്‍ പ്രചാരണം നടത്തിയ ബാങ്ക്?
കേരള ഗ്രാമീണ്‍ ബാങ്ക്
4, ഇന്ത്യയില്‍ ഏറ്റവുമധികം കാന്‍സര്‍ ബാധിതരുള്ള സംസ്ഥാനം?
മിസോറം
5, 50 വയസിന് മുകളിലുള്ള പൊലിസുകാര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ ഏര്‍പ്പെടുത്തിയ സംസ്ഥാനം?
ഉത്തര്‍പ്രദേശ്
6, ദേശീയ മാജിക്ക് ദിനം?
ഒക്ടോബര്‍ 30
കറന്റ് അഫയേഴ്‌സ് 29/10/2023
1, ലോക പക്ഷാഘാത ദിനം?
ഒക്ടോബര്‍ 29
2, 2023 ഒക്ടോബറില്‍ അന്തരിച്ച കേരള കേന്ദ്ര സര്‍വ്വകലാശാല വി.സി?
പ്രൊഫ.എച്ച്.വെങ്കിടേശ്വരലു
3, സിനിമകള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നതിനായി കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ആപ്ലിക്കേഷന്‍?
എന്റെ ഷോ
4, മത്സ്യത്തൊഴിലാളികള്‍ക്ക് ചെറിയ പലിശക്ക് 50,000 രൂപ വരെ വായ്പ നല്‍കുന്ന സഹകരണ വകുപ്പ് പദ്ധതി?
സ്‌നേഹതീരം
5, നാലാമത് ഏഷ്യന്‍ പാരാ ഗെയിംസില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്?
ചൈന
കറന്റ് അഫയേഴ്‌സ് 28/10/2023
1, 2023 ഒക്ടോബറില്‍ അന്തരിച്ച ചൈനീസ് മുന്‍ പ്രധാനമന്ത്രി?
ലീ കെചിയാങ്
2, ആപ്പിള്‍ ഐഫോണ്‍ നിര്‍മ്മിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനി?
ടാറ്റ
3, 2024 മാര്‍ച്ചില്‍ വിക്ഷേപണത്തിന് തയ്യാറാകുന്ന സ്‌കൂള്‍ കുട്ടികളുടെ പങ്കാളിത്തത്തോടെ കര്‍ണാടക സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന ഉപഗ്രഹം?
പുനീത് സാറ്റ്
4, ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്റെ മികച്ച ചാനലൈസിങ് ഏജന്‍സിയായി തെരെഞ്ഞെടുക്കപ്പെട്ടത്?
സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍
5, ഏഴാം മൊബൈല്‍ ഇന്ത്യ കോണ്‍ഗ്രസ് വേദി?
ഡല്‍ഹി
6, ലോകത്തിലെ ആദ്യ ai സുരക്ഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമാകുന്നത്?
യുകെ
കറന്റ് അഫയേഴ്‌സ് 27/10/2023
1, ലോക ദൃശ്യ-ശ്രാവ്യ പാരമ്പര്യ ദിനം?
ഒക്ടോബര്‍ 27
2, പാഠ പാഠപുസ്തകങ്ങളില്‍ രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ക്ക് പകരം ‘ഭാരത്’ എന്നാക്കണമെന്ന് ശിപാര്‍ശ ചെയ്ത എന്‍.സി.ഇ.ആര്‍.ടി
സാമൂഹികശാസ്ത്ര പാഠപുസ്തക പരിഷ്‌കരണ സമിതിയുടെ അധ്യക്ഷന്‍?
പ്രൊഫ.സി.ഐ ഐസക്ക്
3 ,2023 ഒക്ടോബറില്‍ മെക്‌സിക്കോയില്‍ വന്‍ നാശനഷ്ടമുണ്ടാക്കിയ ചുഴലിക്കാറ്റ്?
ഓടിസ്
4, സായുധസേനയില്‍ ഹോസ്പിറ്റല്‍ സര്‍വ്വീസ് ഡയറക്ടര്‍ ജനറല്‍ പദവിയില്‍ എത്തിയ ആദ്യ വനിത ഓഫീസര്‍?
സാധന സക്‌സേന നായര്‍
5, വിഴിഞ്ഞം തുറമുഖത്ത് എത്തുന്ന രണ്ടാമത്തെ കപ്പല്‍?
ഷെന്‍ഹുവ-29
6, 2023 ഒക്ടോബര്‍ 27ന് സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ഇന്ത്യയിലെ ആദ്യ വനിത പോലീസ് സ്‌റ്റേഷന്‍?
കോഴിക്കോട്
7, ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടത്?
അമോല്‍ അനില്‍ മജുംദാര്‍
കറന്റ് അഫയേഴ്‌സ് 21/10/2023
1, പൊലിസ് സ്മൃതി ദിനം?
ഒക്ടോബര്‍ 21
2, അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേഗത്തില്‍ 26,000 റണ്‍സ് തികയ്ക്കുന്ന താരം?
വിരാട് കോഹ്ലി
3, മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗന്‍യാന്‍ പദ്ധതിയുടെ സുരക്ഷ ഉറപ്പ് വരുത്താനുള്ള ആദ്യ പരീക്ഷണം?
ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷന്‍
4, രാജ്യത്തെ ആദ്യ അര്‍ദ്ധ അതിവേഗ തീവണ്ടി സര്‍വ്വീസിന്റെ പേര്?
നമോഭാരത്
5, ഇന്ത്യയില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ ഗൂഗിള്‍ ആരംഭിച്ച സുരക്ഷാ പദ്ധതി?
ഡിജി കവച്
6, 2023 ഒക്ടോബറില്‍ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം?
തേജസ്
കറന്റ് അഫയേഴ്‌സ് 20/10/2023
1 world paediatric bone and joint day?
ഒക്ടോബര്‍ 19
2, ലൊക്കേഷന്‍ ആക്‌സസിബിള്‍ മള്‍ട്ടിമോഡല്‍ ഇനി ഷ്യേറ്റീവ് എന്ന പേരില്‍ പൊതുഗതാഗത സംവിധാനം ആരംഭിച്ച ഇന്ത്യന്‍ സംസ്ഥാനം?
ഒഡീഷ
3, ന്യൂസിലന്റിന്റെ പുതിയ പ്രധാനമന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ടത്?
ക്രിസ്റ്റഫര്‍ ലക്‌സണ്‍
4, 2023ലെ ഇന്റലക്ച്വല്‍ പ്രോപ്പര്‍റ്റി കോണ്‍ഫറന്‍സിന് വേദിയായത്?
ന്യൂഡല്‍ഹി
5, സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ രാജ്യവ്യാപകമായി സി.ബി.ഐ നടപ്പിലാക്കിയ ഓപ്പറേഷന്‍?
ഓപ്പറേഷന്‍ ചക്ര-2
6, ലോറസ് ബ്രാന്‍ഡ് അംബാസിഡറായി നിയമിതനായ വ്യക്തി?
നീരജ് ചോപ്ര
കറന്റ് അഫയേഴ്‌സ് 19/10/2023
1, കലാ,സാഹിത്യ,സാംസ്‌കാരിക മേഖലകളിലെ സമഗ്ര സംഭാവനക്കുള്ള നിയമസഭ പുരസ്‌ക്കാരം ലഭിച്ചത്?
എംടി വാസുദേവന്‍നായര്‍
2, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി,കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കുന്ന യുനെസ്‌ക്കോയുടെ ലേണിങ് സിറ്റി കേഡറ്റ് പ്രോഗ്രാം ഉദ്ഘാടനം
ചെയ്യപ്പെട്ട കേരളത്തിലെ കോര്‍പ്പറേഷന്‍?
തൃശൂര്‍
3, കേരളത്തില്‍ സ്ഥാപിതമാകുന്ന സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ മൈക്രോബയോമിന്റെ ആദ്യ ഡയറക്ടര്‍?
സാബു തോമസ്
4, ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് നാവികസേന നടത്തിയ സുരക്ഷാ അഭ്യാസം?
സാഗര്‍ കവച്
5, കേരള ഹൈക്കോടതി അഡീഷണല്‍ ജഡ്ജിമാരായി നിയമിച്ച പുതിയ മൂന്ന് ജഡ്ജിമാര്‍?
ജോണ്‍സണ്‍ ജോണ്‍,സി.പ്രതീപ് കുമാര്‍, ജി.ഗിരീഷ്
6,യു.ജി.സി ആരംഭിച്ച വാട്‌സാപ്പ് ചാനല്‍?
യുജിസി ഇന്‍ഡ്യ
കറന്റ് അഫയേഴ്സ് 18/10/2023
1, അടിമത്ത വിരുദ്ധ ദിനം?
ഒക്ടോബർ 18
2, ഇക്വഡോറിന്റെ പുതിയ പ്രസിഡന്റായി സ്ഥാനമേൽക്കാനൊരുങ്ങുന്നത്?
ഡാനിയേൽ നോബോവ
3, അതിഥി തൊഴിലാളികൾക്ക് റേഷൻ കാർഡ് ലഭ്യമാക്കാനുള്ള പദ്ധതി?
റേഷൻ റൈറ്റ് കാർഡ് പദ്ധതി
4, എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിക്കാനായി കേന്ദ്ര സർക്കാർ തയ്യാറാക്കിയ പോർട്ടൽ?
ഇ-സാക്ഷി
5, കേരളത്തിലെ അക്കൗണ്ട് ജനറലായി സ്ഥാനമേറ്റത്?
അതൂർവ സിൻഹ
6, 2023 ഏഷ്യൻ വനിത ഹോക്കി ചാമ്പ്യൻഷിപ്പിന്റെ ഭാഗ്യചിഹ്നം?
ജൂഹി എന്ന ആന
കറന്റ് അഫയേഴ്‌സ് 17/10/2023
1, യു.എന്‍ ലോക ദാരിദ്ര നിര്‍മ്മാര്‍ജ്ജന ദിനമായി ആചരിക്കുന്നത്?
ഒക്ടോബര്‍ 17
2, 2023 ഒക്ടോബറില്‍ അന്തരിച്ച നൊബേല്‍ ജേതാവായ ഫിന്‍ലന്‍ഡ് മുന്‍ പ്രസിഡന്റ്?
മാര്‍ട്ടി അഹ്തിസാരി
3, ന്യൂസിലന്‍ഡിന്റെ പുതിയ പ്രധാനമന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ടത്?
ക്രിസ്റ്റഫര്‍ ലക്‌സണ്‍
4, 2023 ഒക്ടോബറില്‍ യു.എന്നില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി ചുമതലയേല്‍ക്കുന്നത്?
അരിന്ദം ബാഗ്ചി
5, 2023 ഒക്ടോബറില്‍ രവീന്ദ്രനാഥ ടാഗോറിന്റെ അര്‍ദ്ധകായ പ്രതിമ അനാഛാദനം ചെയ്ത രാജ്യം?
വിയറ്റ്‌നാം
6, 62ാം ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ ചാമ്പ്യന്മാരായത്?
റെയില്‍വേസ്
7, സംസ്ഥാനത്തെ അതിദരിദ്രരായ കുടുംബങ്ങളെ സഹായിക്കാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച ക്യാമ്പയിന്‍?
ഉജ്ജീവനം
കറന്റ് അഫയേഴ്‌സ് 15/10/2023
1, ലോക വിദ്യാര്‍ത്ഥി ദിനം?
ഒക്ടോബര്‍ 15
2, അന്തര്‍ദേശീയ കൈ കഴുകല്‍ ദിനം?
ഒക്ടോബര്‍ 15
3, സര്‍ക്കാര്‍ സേവനങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി നല്‍കുന്ന കെ-സ്മാര്‍ട്ട് പദ്ധതി നടപ്പിലാക്കുന്നത്?
നവംബര്‍ ഒന്ന് മുതല്‍
4, കിന്‍ഫ്രയുടെ ആദ്യത്തെ സ്‌പൈസസ് പാര്‍ക്ക് നിലവില്‍ വന്നത്?
തുടങ്ങനാട് (ഇടുക്കി,തൊടുപുഴ)
5, ഏകദിന ക്രിക്കറ്റില്‍ 300 സിക്‌സര്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ക്രിക്കറ്റ് താരം?
രോഹിത് ശര്‍മ്മ
6, ലോക കേഡറ്റ് ചെസ് ചാംപ്യന്‍ഷിപ്പില്‍ നിന്നും പിന്മാറിയ രാജ്യം?
ഇന്ത്യ
കറന്റ് അഫയേഴ്‌സ് 14/10/2023
1, ലോക അളവ്തൂക്ക ദിനം?
ഒക്ടോബര്‍ 14
2, വിഴിഞ്ഞം തുറമുഖത്തിന്റെ മാനേജിങ് ഡയറക്ടര്‍?
ദിവ്യ.എസ്.അയ്യര്‍
3,വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കപ്പല്‍?
ഷെന്‍ഹുവ 15
4, ഭക്ഷ്യ സുരക്ഷാ കമ്മീഷണറായി നിയമിക്കപ്പെട്ടത്?
അഫ്‌സാന പര്‍വീണ്‍
5, പഞ്ചായത്ത് ഡയറക്ടറായി നിയമിക്കപ്പെട്ടത്?
പ്രേംകുമാര്‍ വി.ആര്‍
6, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ ആസ്ഥാനം?
എന്‍.വി കൃഷ്ണവാരിയര്‍ സ്മാരക മന്ദിരം
7, 2023 വേള്‍ഡ് മെന്‍സ് അത്‌ലറ്റിക്ക് ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ഇന്ത്യന്‍ താരം?
നീരജ് ചോപ്ര
കറന്റ് അഫയേഴ്‌സ് 13/10/2023
1, അന്തര്‍ദേശീയ ദുരന്ത സാധ്യത ലഘൂകരണ ദിനം?
ഒക്ടോബര്‍ 13
2, ലോക കാഴ്ച്ച ദിനം?
ഒക്ടോബര്‍ 12
3, എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ?
മോണിക്ക: ആന്‍ എ.ഐ ,സ്‌റ്റോറി
4, ദക്ഷിണാഫ്രിക്കയിലെ മഹാത്മഗാന്ധിയുടെ 8 അടി ഉയരമുള്ള പ്രതിമ സ്ഥാപിച്ചത്?
ടോള്‍സ്‌റ്റോയി ഫാം
5, ഇസ്‌റാഈല്‍- ഹമാസ് സംഘര്‍ഷത്തില്‍ ഇസ്‌റാഈലില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ഇന്ത്യ ആവിഷ്‌ക്കരിച്ച പദ്ധതി?
ഓപ്പറേഷന്‍ അജയ്
6, ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരം?
രോഹിത് ശര്‍മ്മ
കറന്റ് അഫയേഴ്‌സ് 12/10/2023
1, ലോക കാഴ്ചാ ദിനം?
ഒക്ടോബര്‍ 12
2, പെണ്‍കുട്ടികളുടെ അന്താരാഷ്ട്ര ദിനം?
ഒക്ടോബര്‍ 11
3, പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതി?
ശ്രേഷ്ഠ
4, രാജ്യത്തെ തദ്ദേശീയ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം, വിപണനം എന്നിവ ലക്ഷ്യമിട്ട് ഏകതാ മാള്‍ നിലവില്‍ വരുന്ന കേരളത്തിലെ ജില്ല?
തിരുവനന്തപുരം
5, ബാഡ്മിന്റണ്‍ പുരുഷ-ഡബിള്‍സ് റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ സഖ്യം?
സാത്വിക് സായ്രാജ്-ചിരാഗ് ഷെട്ടി സഖ്യം
6, ത്രീഡി സാങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ച കേരളത്തിലെ ആദ്യ കെട്ടിടം സ്ഥിതി ചെയ്യുന്ന ജില്ല?
തിരുവനന്തപുരം
7, ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്റെ ചെയര്‍മാനായി ചുമതലയേറ്റ രാജ്യം?
ശ്രീലങ്ക
8, 2028ലെ യൂറോകപ്പിന് ആതിഥേയത്വം വഹിക്കുന്നത്?
യുകെ, അയര്‍ലന്റ്
9, ഇന്ത്യന്‍ മിലിറ്ററി ഹെറിറ്റേജ് ഫെസ്റ്റിവല്‍ 2023ന്റെ വേദി?
ന്യൂഡല്‍ഹി
കറന്റ് അഫയേഴ്‌സ് 10/10/2023
1, ലോക മാനസികാരോഗ്യ ദിനം?
ഒക്ടോബര്‍ 10
2, 2023ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച വ്യക്തി?
ക്ലോഡിയ ഗോള്‍ഡിന്‍
3, കെ.എസ്.എഫ്.ഇ പുറത്തിറക്കിയ മൊബൈല്‍ ആപ്പ്?
കെ.എസ്.എഫ്.ഇ പവര്‍
4, ഇന്ത്യയിലെ ആദ്യ 6G ലാബ് അവതരിപ്പിച്ചത്?
നോക്കിയ
5, ഇന്ത്യന്‍ നേവി, എസ്.ബി.ഐ എന്നിവര്‍ സംയുക്തമായി പുറത്തിറക്കിയ ഡിജിറ്റല്‍ കാര്‍ഡ്?
NAV eCash Card
6, 2023 ഏഷ്യന്‍ ഗെയിംസ് ജേതാക്കള്‍?
ചൈന
Content Highlights:Current Affairs suprabaatham
Comments are closed for this post.