2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

നോട്ട് നിരോധനത്തിന് ആറ് വർഷം; കറൻസി ഉപയോഗം സർവകാല റെക്കോഡ് ഉയരത്തിൽ

 

ന്യൂഡൽഹി: നോട്ട് നിരോധനം നടപ്പാക്കിയിട്ട് നാളെ ആറുവർഷം തികയുമ്പോൾ, നോട്ട് നിരോധനത്തിനായി നരേന്ദ്രമോദി സർക്കാർ മുന്നോട്ടുവച്ച പ്രധാനവാദവും ഫലം കണ്ടില്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പൊതുജനങ്ങൾക്കിടയിൽ ക്രിയവിക്രയത്തിലുള്ള കറൻസികൾ കുറയ്ക്കുകയാണ് പ്രധാന ലക്ഷ്യങ്ങളിലൊന്നായി അവകാശപ്പെട്ടിരുന്നത്. എന്നാൽ, നോട്ട് നിരോധിച്ച് ആറുവർഷം പിന്നിടുമ്പോൾ കറൻസി ഉപയോഗം സർവകാല റെക്കോഡ് ഉയരത്തിൽ എത്തിയതായി ആർ.ബി.ഐ റിപ്പോർട്ടിൽ പറയുന്നു.

ഒക്ടോബർ 21 വരെയുള്ള കണക്ക് അനുസരിച്ച് 30.88 ലക്ഷം കോടി രൂപയുടെ നോട്ടുകൾ ജനങ്ങളുടെ കൈവശം ഉണ്ട്. 2016 നവംബർ 4 വരെയുള്ള കണക്ക് അനുസരിച്ച് ഉണ്ടായിരുന്നതിനേക്കാൾ 71.84% അധികം പണമാണ് കറൻസിയായി ജനങ്ങൾക്കിടയിൽ ഇപ്പോഴുള്ളത്. 2016 നവംബർ 4ലെ കണക്ക് അനുസരിച്ച് 17.7 ലക്ഷം കോടി രൂപയുടെ കറൻസിയായിരുന്നു ജനങ്ങളുടെ കൈവശം ഉണ്ടായിരുന്നത്.

അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കാൻ എന്ന പേരിൽ 2016 നവംബർ 8ന് രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500ന്റെയും 1000ന്റെയും നോട്ടുകൾ നിരോധിച്ചത്. കറൻസി വിനിയോഗം കുറവുള്ള സമ്പദ്വ്യവസ്ഥയായി ഇന്ത്യയെ മാറ്റാനുള്ള നീക്കമാണിതെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. ഡിജിറ്റൽ ഇടപാടുകൾ നോട്ട് നിരോധനം പ്രോത്സാഹിപ്പിച്ചുവെന്ന കേന്ദ്ര സർക്കാരിന്റെ അവകാശ വാദത്തെയാണ് ആർബിഐയുടെ കണക്കുകൾ ഇല്ലാതാക്കുന്നത്.

നിരോധിച്ച അത്രയും നോട്ടുകൾ ബാങ്കുകളിൽ തിരിച്ചെത്തിയതോടെ കള്ളപ്പണം എന്ന സർക്കാരിന്റെ വാദത്തിന്റെയും മുനയൊടിച്ചിരുന്നു. ഇതിന് പുറമെ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയ്ക്ക് നോട്ട് നിരോധനം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് ഇനിയും കരകയറിയിട്ടില്ല.

Currency with public reached record high of Rs 30.88 lakh crore in October, says RBI report


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.