ദുബൈ: ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നു. ദിർഹവുമായുള്ള വിനിമയ നിരക്കിൽ ഇന്ത്യ രൂപ നിലവിൽ ഏറ്റവും താഴ്ന്ന നിലയിലാണ് എത്തിയത്. ഒരു ദിർഹമിന് 22.65 രൂപയാണ് ഇന്നലെ ഏറ്റവും കുറഞ്ഞ നിരക്കിൽ വിനിമയം നടന്നത്. ഇന്ന് അല്പം മെച്ചപ്പെട്ട് 22.63 രൂപയാണ്. നാട്ടിലേക്ക് പണമയക്കുന്നവർക്ക് മികച്ച സമയമാണ് ഇത്. 1000 ദിർഹത്തിന് ഇരുപത്തിമുവ്വായിരത്തോളം രൂപ നാട്ടിൽ ലഭിക്കും. ഗൾഫിലെ കറൻസികളെല്ലാം രൂപയുമായുള്ള വിനിമയ നിരക്കിൽ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്.
സാലറി ഡേറ്റ് അല്ലാത്തതിനാൽ നേരത്തെ പണമയച്ചവർക്ക് ഈ സമയം ഉപയോഗിക്കാൻ സാധിച്ചില്ലെന്നാണ് റിപ്പോർട്ട്. അതിനാൽ മണി എക്സ്ചേഞ്ചുകളിൽ വലിയ തിരക്ക് അനുഭവപ്പെട്ടില്ല. എന്നാൽ പണം കയ്യിൽ കരുതിയവർക്ക് ഈ അവസരം ഉപയോഗിച്ച് നാട്ടിലേക്ക് കൂടുതൽ പണമയക്കാൻ സാധിച്ചു.
മറ്റു കറൻസി റേറ്റുകൾ
ഒമാൻ റിയാൽ 216.08 രൂപ
ബഹ്റൈൻ റിയാൽ 220.75 രൂപ
കുവൈത്ത് ദിനാർ 270.5 രൂപ
സഊദി റിയാൽ 22.18 രൂപ
ഖത്തർ റിയാൽ 22.81 രൂപ
Comments are closed for this post.